കാസർകോഡ് കാഞ്ഞങ്ങാട് ആദിവാസി കുടുംബത്തിന്‍റെ നിർമ്മാണത്തിലിരുന്ന വീട് കനത്ത മഴയിൽ തകർന്നു. കനത്ത മഴയിൽ ഗർത്തം രൂപപ്പെട്ട് വീട് തകർന്നു വീഴുകയായിരുന്നു. കാഞ്ഞങ്ങാട് അത്തിക്കോത്ത് എ സി നഗറിലെ എം കണ്ണന്‍റെ നിർമാണത്തിലിരുന്ന വീടാണ് വെള്ളിയാഴ്ച ശക്തമായ മഴയിൽ തകർന്നു വീണത്. വീടിന്‍റെ അടുക്കളഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടതിനു ശേഷമാണ് വീട് ഇടിയാൻ തുടങ്ങിയത്. കാഞ്ഞങ്ങാാട് നഗരസഭ പിഎംഎവെ പദ്ധതിയിൽ നിർമാണം നടന്നു കൊണ്ടിരുന്ന വീടാണ്. ALSO READ; ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ മലയാളി പെൺകുട്ടിയുടെ കൊലപാതകം വീണ്ടും ചർച്ചയാകുന്നു; പത്മലതയെ കാണാതായത് അച്ഛൻ സി പി ഐ എം സ്ഥാനാർഥിയായതിന് പിന്നാലെനിർമാണ ജോലികൾ വേഗം തീർത്ത് ഓണത്തിന് ഗൃഹപ്രവേശന ചടങ്ങ് നടത്താനിരിക്കുന്നതിനിടെയാണ് മഴയിൽ വീട് തകർന്നത്. കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസിലറായിരുന്ന കണ്ണൻ കൂലിപണിക്കാരനാണ്. നഗരസഭാ ചെയർപേഴ്സൺ കെവി സുജാതയുൾപ്പെടെയുള്ള ജനപ്രതിനിധികൾ, സിപിഐഎം കാഞ്ഞങ്ങാട് എരിയാസെക്രട്ടറി കെ രാജ്മോഹൻ തുടങ്ങിയവർ സന്ദർശിച്ചു. റവന്യു അധികൃതരെത്തി നാശനഷ്ടം വിലയിരുത്തി.KEYWORDS: Kasaragod, House collapsed The post കനത്ത മഴ: കാഞ്ഞങ്ങാട് ആദിവാസി കുടുംബത്തിന്റെ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു appeared first on Kairali News | Kairali News Live.