എറണാകുളത്ത് തൃക്കാക്കര നഗരസഭയിൽ എല്‍ ഡി എഫിന്‍റെ വേറിട്ട പ്രതിഷേധം. നഗരസഭാധ്യക്ഷയുടെ ചേംബറിനു മുന്നില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചാക്കുകളിട്ടായിരുന്നു പ്രതിഷേധം. മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ വീഴ്ച വരുത്തിയ നഗരസഭ, ശുചീകരണ സാമഗ്രികള്‍ ഉപയോഗിക്കാതെ, നശിപ്പിച്ചതിനെതിരെയായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ കുടുംബശ്രീ സി ഡി എസ് ഓഫീസിനോട് ചേർന്നാണ് ബ്ലീച്ചിങ് പൗഡര്‍ ചാക്കുകള്‍ കൂട്ടിയിട്ടിരുന്നത്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിനുള്‍പ്പടെ സമയബന്ധിതമായി ഉപയോഗിക്കാതെയാണ് ബ്ലീച്ചിംഗ് പൗഡർ ചാക്കുകൾ കൂട്ടിയിട്ടതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മഴയത്ത് നനഞ്ഞ് കുതിര്‍ന്ന് ദുര്‍ഗന്ധപൂരിതമായതിനെത്തുടര്‍ന്ന് ചാക്കുകള്‍ മാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബ്ലീച്ചിങ് പൗഡര്‍ ചാക്കുകള്‍ നഗരസഭാധ്യക്ഷ രാധാമണി പിള്ളയുടെയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍റെയുും ഓഫീസുകള്‍ക്കുമുന്നില്‍ കൊണ്ടുവന്നിട്ട് പ്രതിഷേധിച്ചതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു.Also read: പണിതുയർത്തിയ കരുതൽ: 2019 മുതൽ സംസ്ഥാനത്ത് ഭവനരഹിതർക്ക് സിപിഐഎം നിർമിച്ച് നൽകിയത് 1947 വീടുകൾആരോഗ്യ വിഭാഗം ഓഫീസിനു മുന്നിലും പ്രതിഷേധക്കാർ ചാക്കുകൾ കൊണ്ടു വച്ചു. ബ്ലീച്ചിംഗ് പൗഡർ ചാക്കുകളിൽ നിന്നുള്ള രൂക്ഷ ഗന്ധം മൂലം ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നവർക്ക് ശ്വാസംമുട്ടലും ത്വക്ക് രോഗങ്ങളും ശരീരമാകെ ചൊറിച്ചിലും അനുഭവപെടുന്നതായി കുടുംബശ്രീ അംഗങ്ങൾ പലതവണ പറഞ്ഞിട്ടും നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം കുടുംബശ്രീ സിഡിഎസ് ഓഫീസിന്റെ തറയിലെ ടൈലുകൾ പൊട്ടി തകർന്നു കിടക്കുന്നതുള്‍പ്പടെയുള്ള ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് കുടുംബശ്രീ അംഗങ്ങള്‍ നഗരസഭ അധ്യക്ഷക്ക് പരാതിയും നൽകിയിട്ടുണ്ട്.The post ‘നഗരസഭാധ്യക്ഷയുടെ ചേംബറിനു മുന്നില് ബ്ലീച്ചിംഗ് പൗഡര് ചാക്കുകളിട്ടു’; തൃക്കാക്കര നഗരസഭയിൽ എല് ഡി എഫിന്റെ വേറിട്ട പ്രതിഷേധം appeared first on Kairali News | Kairali News Live.