തൃശൂര്‍ പുള്ള് പാടത്ത് വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു

Wait 5 sec.

തൃശൂര്‍ പുള്ള് പാടത്ത് വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു. തൃശൂര്‍ എൻജിനീയറിങ് കോളേജ് വിദ്യാര്‍ഥി പട്ടാമ്പി വാടനാംകുറിശ്ശി സ്വദേശി ഹാഷിം (22) ആണ് മരിച്ചത്. കോളേജിലെ വിദ്യാർഥികൾക്കൊപ്പം എത്തിയതായിരുന്നു. കുളിക്കാന്‍ ഇറങ്ങിയ പതിനഞ്ചോളം പേരില്‍ നാല് പേർ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. മൂന്ന് പേരെ വൈകാതെ രക്ഷിക്കാനായി.അഗ്നി രക്ഷാ സേനയുടെ തിരച്ചിലിലാണ് ഹാഷിമിനെ കിട്ടിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്.Read Also: മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു; അനാസ്ഥ കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടിട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാം ജീവനക്കാരന്‍ മരിച്ചുട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു. വയല്‍ ഉഴുതുമറിക്കുന്നതിനിടയിലാണ് ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ടെയാണ് അപകടം.ട്രാക്ടര്‍ ഡ്രൈവര്‍ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസന്‍ (52) ആണ് മരിച്ചത്. അപകടം നടന്നയുടനെ ഹരിദാസനെ നാട്ടുകാര്‍ ചേര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.The post തൃശൂര്‍ പുള്ള് പാടത്ത് വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു appeared first on Kairali News | Kairali News Live.