വയനാട് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചന് മര്‍ദനമേറ്റ സംഭവത്തിൽ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു. നാല് പേരുടെ പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി കെ രാജേഷ് കുമാറിന് താത്കാലിക ചുമതല നൽകി.മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വികസന സെമിനാറിനിടെയാണ് അപ്പച്ചന് മർദനമേറ്റത്. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തില്‍ നേരിട്ട് പങ്കാളികളായ സാജന്‍ കടുപ്പില്‍, തോമസ് പാഴൂക്കാല, ജോര്‍ജ് ഇടപ്പാട്, സുനില്‍ പാലമറ്റം എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെന്‍ഡ് ചെയ്തതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചത്.Read Also: ബി ജെ പി സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി വി മുരളീധരന്‍സംഭവത്തില്‍ ഇവരുടെ പങ്കാളിത്തം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി. നിലവിലെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ച് കമ്മിറ്റിയുടെ ചുമതല ഡി സി സി ജനറല്‍ സെക്രട്ടറി കെ രാജേഷ് കുമാറിന് നല്‍കി.The post വയനാട് ഡി സി സി പ്രസിഡൻ്റിന് മർദനമേറ്റ സംഭവം; മുള്ളന്കൊല്ലി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു appeared first on Kairali News | Kairali News Live.