ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഗുണമേന്മാവിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജറും സൊസൈറ്റിയുടെ സഹസ്ഥാപനമായ കോഴിക്കോട്ടെ മാറ്റർ ലാബിന്റെ (മാറ്റർ മറ്റീരിയൽ ടെസ്റ്റിങ് ആൻഡ് റിസർച്ച് ലബോറട്ടറി) ക്വാളിറ്റി മാനേജറും ഡപ്യൂട്ടി ജനറൽ മാനേജറുമായ അനിൽകുമാർ പൊറ്റെക്കാടിന് ഭാരത് സേവക് സമാജിന്റെ ദേശീയപുരസ്കാരം. തിരുവനന്തപുരം കവടിയാറിൽ ബിഎസ്എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബിഎസ്എസ് അഖിലേന്ത്യാ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ, മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.ലോകത്തെ ഏറ്റവും വലിയ പല പദ്ധതികളിലും ഗുണമേന്മാവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുള്ള അനിൽ കുമാർ നിർമ്മാണരംഗത്തെ ഗുണനിലവാരപരിപാലനത്തിലും അതിന്റെ നിരന്തരമെച്ചപ്പെടുത്തലുകളിലും ഊന്നി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡ്.Also read: പരീക്ഷിത്ത് തമ്പുരാന്‍ പുരസ്കാരം ഡോ. കേശവന്‍ വെളുത്താട്ടിന്ബുർജ് ഖലീഫ, ജുമൈറ ബീച്ച് റസിഡൻസ്, എമിറേറ്റ് സ്റ്റാഫ് ടവർ തുടങ്ങിയ പ്രമുഖപദ്ധതികളിൽ ക്വാളിറ്റി കൺട്രോൾ എൻജിനീയർ ആയിരുന്നു. ലോകപ്രശസ്ത ഫ്രഞ്ച് കമ്പനിയായ ഒബയാഷി, ചൈനീസ് ഹാർബർ എൻജിനീയറിങ് കമ്പനി സിഎച്ഛ്ഇസി തുടങ്ങിയവയുടെ ഗുണമേന്മാവിഭാഗത്തിനും നേതൃത്വം നല്കി. ദോഹ ഡൗൺടൗൺ പദ്ധതിയും ലോകത്തെ ഏറ്റവും വലിയ പോർട്ടായ ഹമദ് പോർട്ട് നിർമ്മാണവും ഉൾപ്പെടെ നിരവധി അന്താരാഷ്ട്രപദ്ധതികളിൽ പ്രവർത്തിച്ചു. 2018-ലാണ് ഊരാളുങ്കൽ സൊസൈറ്റിയിൽ ഗുണമേന്മാവിഭാഗത്തിൽ എജിഎം ആയി ചേർന്നത്.1994-ൽ ആരംഭിച്ച തൊഴിൽജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ സ്വന്തം നിർമ്മാണക്കമ്പനിയും റിയൽ എസ്റ്റേറ്റ് സംരംഭവും നടത്തി വിജയകരമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 2003-ൽ ദുബായിയിൽ അറബ് ടെക്, അൽ നഖ്ൽ എന്നീ കമ്പനികളിലൂടെയാണ് അന്താരാഷ്ട്രനിർമ്മാണരംഗത്തേക്കു കടക്കുന്നത്. 2008-ൽ ഖത്തറിലേക്കു പ്രവർത്തനരംഗം മാറ്റി.ജോലിയുടെ ഭാഗമായി അമേരിക്ക, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു പഠനങ്ങൾ നടത്തിയത് ആഗോളമാനദണ്ഡങ്ങളും സംവിധാനങ്ങളും നേരിട്ടറിയാൻ അവസരമായി. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ്, ഓർഗനൈസേഷണൽ എക്സലൻസ്, ഐഎസ്ഒ 9001 ക്വാളിറ്റി ഓഡിറ്റിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.The post യുഎൽസിസിഎസ് എജിഎം അനിൽകുമാർ പൊറ്റെക്കാടിന് ബിഎസ്എസ് ദേശീയപുരസ്കാരം appeared first on Kairali News | Kairali News Live.