കർഷകരുടെ നടുവൊടിച്ച് കേന്ദ്രസർക്കാർ; വളം സബ്‌സിഡി ഇനത്തിൽ കുറച്ചത് 84000 കോടി രൂപ

Wait 5 sec.

കർഷകരുടെ നടുവൊടിക്കുന്ന നിലപാടുകളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട്പോകുന്നത്. കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ഇന്ത്യയിലെ കാർഷിക രംഗത്തെ തീറെഴുതി നില്കിയുകയാണ് കേന്ദ്രം.കർഷകർക്ക് ആശ്വാസകരമാകുന്ന വിവിധ സബ്സിഡികളിൽ വൻകുറവുകളാണ് കഴിഞ്ഞ കാലങ്ങളിൽ മോഡി സർക്കാർ വരുത്തിയിരിക്കുന്നത്. വളം സബ്‌സിഡി ഇനത്തിൽ നരേന്ദ്രമോദി സർക്കാർ രണ്ടുവർഷത്തിനിടെ വെട്ടിക്കുറച്ചത് 84,000 കോടി രൂപയാണ്. കാലാവസ്ഥ വ്യതിയാനവും കാർഷികോപകരണങ്ങൾക്കുണ്ടാകുന്ന വിലവർധനവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് വളം സബ്‌സിഡിയിൽ കേന്ദ്രം വരുത്തി വയ്ക്കുന്ന വിന.ALSO READ: ഗുജറാത്തിലെ ‘സർക്കാർ സ്പോൺസേ‍ർഡ് കൊലപാതകങ്ങൾ’ കാണാത്ത കോൺ​ഗ്രസ്; കേരള മോഡൽ എന്നുകേട്ടാൽ ഹാലിളകുന്നതെന്തേ?2023–24 സാമ്പത്തിക വർഷം സബ്‌സിഡിക്കായി 2.51 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോൾ 2025–-26ലെത്തുമ്പോൾ ബജറ്റിൽ നീക്കിവച്ചത് വെറും 1.67 ലക്ഷം കോടി മാത്രം. 2024–25 വർഷം ബജറ്റിൽ 1.88 ലക്ഷം കോടിയാണ് അനുവദിച്ചിരുന്നത്. രാസവളത്തിന്റെ വില അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായി കുതിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ കർഷകർക്കുമേലുള്ള പ്രഹരം. റഷ്യ–-ഉക്രയ്‌ൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം, രാസവളങ്ങളുടെ കയറ്റുമതിയിൽ ചൈന വരുത്തിയ വെട്ടിക്കുറവ്‌ തുടങ്ങിയ കാരണങ്ങൾ ഈ വില വർദ്ധനവിന് കാരണമായി.ALSO READ: എസ്‌സി-എസ്ടി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധവുമായി എസ്‌എഫ്‌ഐസബ്‌സിഡി തുക വളം നിർമാണ കമ്പനികൾക്കും ഇറക്കുമതിക്കാർക്കും നേരിട്ട്‌ കൈമാറുന്നതാണ്‌ രീതി. പലപ്പോഴും ഇത്‌ കുടിശ്ശികയാകും. ഈ ഘട്ടത്തിൽ കമ്പനികൾ പൊതുമേഖല ബാങ്കുകളിൽനിന്ന്‌ സർക്കാരിന്റെ സബ്‌സിഡി ബില്ലിന്‌ പകരമായി പണം കടമെടുക്കും. ഇതിന്റെ പലിശ നൽകേണ്ടതും സർക്കാരാണ്‌. പലിശബാധ്യതയടക്കമാണ്‌ ബജറ്റിൽ അനുവദിക്കുന്ന സബ്‌സിഡി തുക. സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള മിനിമം താങ്ങുവില നൽകാതെ കർഷകരെ വഞ്ചിക്കുന്നതിനൊപ്പമാണ്‌ വളം സബ്‌സിഡി വെട്ടിക്കുറച്ചുള്ള ദ്രോഹം. കർഷക ആത്മഹത്യകൾ രാജ്യത്ത്‌ അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ അലംഭാവം. 2024ൽ 204 കർഷകർ ജീവനൊടുക്കിയപ്പോൾ ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ മാത്രം 269 കർഷകരാണ് ആത്മഹത്യാ ചെയ്തത്.അതേസമയം കേന്ദ്ര സർക്കാർ രാസവളത്തിന്‌ കുത്തനെ വില കൂട്ടിയതോടെ നെല്ല്‌ മുതൽ പച്ചക്കറിവരെ എല്ലാ വിളകളുടെയും കൃഷിക്ക്‌ ചെലവേറും കേന്ദ്ര സർക്കാർ രാസവളത്തിന്‌ കുത്തനെ വില കൂട്ടിയതോടെ നെല്ല്‌ മുതൽ പച്ചക്കറിവരെ എല്ലാ വിളകളുടെയും കൃഷിക്ക്‌ ചെലവേറും. പൊട്ടാഷ്‌ ചാക്കിന്‌ 250 രൂപയും ഡൈ അമോണിയം ഫോസ്‌ഫേറ്റിന്‌ 150 രൂപയും എൻപികെ(നൈട്രജൻ, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌) മിശ്രിതവളങ്ങൾക്ക്‌ 250 രൂപയുമാണ്‌ കൂട്ടിയത്‌. വില വർധനമൂലം നെല്ലുൽപ്പാദനച്ചെലവ് ഒരേക്കറിന് 28,000 രൂപ ആയിരുന്നത്‌ ഇപ്പോൾ 40,000ലധികമായി.The post കർഷകരുടെ നടുവൊടിച്ച് കേന്ദ്രസർക്കാർ; വളം സബ്‌സിഡി ഇനത്തിൽ കുറച്ചത് 84000 കോടി രൂപ appeared first on Kairali News | Kairali News Live.