നൂറനാട് ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ ബിജെപി നേതാവിന്റെ കാലുകൾ കുട്ടികളെ കൊണ്ട് കഴുകിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധം നടന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് സിപിഐഎം പറഞ്ഞിരുന്നു.ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം പ്രാകൃതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ‘വ്യാസ ജയന്തി പാദപൂജ’ എന്ന പേരില്‍ നടന്ന ഈ ആഭാസം നമ്മുടെ നാടിന്‍റെ ശാസ്ത്ര യുക്തിയോടുള്ള വെല്ലുവിളിയാണ്. ഇത്തരം വൈകൃത ചിന്തകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.ALSO READ – യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവില്‍ വമ്പൻ തട്ടിപ്പ്; ബിരിയാണി ചലഞ്ചിന്റെയും പായസ ചലഞ്ചിന്റെയും പണമെവിടെ? പരാതി നല്‍കി നിയോജകമണ്ഡലം കമ്മിറ്റികൾവിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല്‍ കഴുകിച്ച സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ ജൂലായ് 14ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ‘പ്രാകൃത കാലത്തേക്ക് മടങ്ങാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ’ – മാനവ ജാഗ്രത ക്യാമ്പയിന്‍ സംഘടിപ്പിക്കും.The post സ്കൂളിൽ കുട്ടികളെ കൊണ്ട് ബിജെപി നേതാവിന്റെ കാൽ കഴുകിയ സംഭവം: ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ പ്രതിഷേധം appeared first on Kairali News | Kairali News Live.