ശബരിമലയിൽ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ ഇന്നു നടക്കും.തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പകൽ 11 നും 12 നും മധ്യയേയാണ് പ്രതിഷ്ഠ നടക്കുക. രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ,തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. ALSO READ – ആർപ്പോ ഇർറോ! ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കംമാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചിട്ടുള്ളത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഇന്നു രാത്രി 10നു നട അടയ്ക്കും. തുടർന്ന് കർക്കടക മാസ പൂജയ്ക്കായി ഈ മാസം 16 ന് നടതുറക്കും.English summary – The Navagraha temple consecration will take place in Sabarimala today. The consecration will take place between 11 and 12 noon under the guidance of Tantri Kanthar RajeevanThe post ശബരിമലയിൽ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ ഇന്നു നടക്കും; ചടങ്ങ് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ appeared first on Kairali News | Kairali News Live.