“സുവർണ സുഷമം”: അര നൂറ്റാണ്ട് പിന്നിട്ടത്തിന്റെ അഭിമാന നേട്ടത്തിൽ തൃപ്പുണിത്തുറ വനിതാ കഥകളി സംഘം

Wait 5 sec.

അര നൂറ്റാണ്ട് പിന്നിട്ടത്തിന്റെ അഭിമാന നേട്ടത്തിലാണ് എറണാകുളം തൃപ്പുണിത്തുറ വനിതാ കഥകളി സംഘം. കളിയരങ്ങിലെ വനിതാ കൂട്ടായ്മയുടെ അൻപതാം വർഷം സുവർണ സുഷമം എന്ന പേരിൽ ആഘോഷിച്ചു. ആഘോഷ പരിപാടി കേരള കലാമണ്ഡലം ചാൻസലർ ഡോ. മല്ലിക സരഭായി ഉത്ഘടനം ചെയ്തു.നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് സ്ത്രീകൾ മുന്നിട്ടിറങ്ങി ഇതുപോലെ ഒരു കൂട്ടായിമ രൂപീകരിച്ചത് അഭിനന്ദനം അർഹിക്കുന്നതാണെന്ഡോ. മല്ലിക സരഭായി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ഇന്ത്യയിക്ക് പുറമെ കാനഡ, അമേരിക്ക എന്നിങ്ങനെ മറ്റ് രാജ്യങ്ങളിളും കഥകളി വേഷങ്ങളിൽ ഇവർ സാനിധ്യം അറിയിച്ചിട്ടുണ്ട്. 2016 ൽ കേന്ദ്ര സർക്കാരിന്റെ നാരി ശക്തി പുരസ്കാരത്തിനും ഇവർ അർഹമായി.ALSO READ – ഒരു തോക്കിനും ഭയക്കാതെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ധീരയായ പെൺകുട്ടി, അവളുടെ ജന്മദിനമാണിന്ന്: മലാല ദിനംപുരുഷന്മാർ കയ്യടക്കിയിരുന്ന കളിവിളക്കിന് മുന്നിലേക്കാണ് അൻപത് വർഷങ്ങൾക്ക് മുന്നേ ഈ വനിതകൾ എത്തുന്നത്. ഇവർ ഭീമനും ദുര്യോധനനും, രാമനും, അർജുനനുമായി അരങ്ങിൽ നിറഞ്ഞാടി. ശര്യം ഗുണത്തോടെയുള്ള കല്യാണ സൗകന്തികത്തിലായിരുന്നു ഈ കഥകളി സംഗത്തിന്റെ തുടക്കം. അൻപത് വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച ഈ കൂട്ടായിമ ഇന്ന് യുവതലമുറയും ഏറ്റെടുത്തു കഴിഞ്ഞുThe post “സുവർണ സുഷമം”: അര നൂറ്റാണ്ട് പിന്നിട്ടത്തിന്റെ അഭിമാന നേട്ടത്തിൽ തൃപ്പുണിത്തുറ വനിതാ കഥകളി സംഘം appeared first on Kairali News | Kairali News Live.