ബെംഗളൂരു | കന്നഡ സീരിയല്‍ നടിയും അവതാരകയുമായ ശ്രുതിയെ (സി മഞ്ജുള-38) കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അമരേഷിനെ (49) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിന്റെ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന നടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഈ മാസം നാലിന് ഹനുമന്ദനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടില്‍ വച്ചുണ്ടായ കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിച്ച ശേഷമായിരുന്നു ആക്രമണം.ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ശ്രുതി മക്കള്‍ക്കൊപ്പം സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇതിനു ശേഷം വീടിന്റെ വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ ശ്രുതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കുറച്ചു ദിവസം മുമ്പ് ശ്രുതിയും കുട്ടികളും വീട്ടില്‍ തിരികെയെത്തി. ഇതിനുശേഷമായിരുന്നു ആക്രമണം. ശ്രുതിയുടെ കണ്ണിലേക്ക് കുരുമുളക് സ്േ്രപ അടിച്ച ശേഷം മൂന്ന് തവണ കത്തികൊണ്ട് കുത്തിയെന്നും തല ചുവരില്‍ ഇടിപ്പിച്ചെന്നും പോലീസ് പറയുന്നു.