ന്യൂഡല്‍ഹി | കേരളത്തിലെ ബി ജെ പി നേതാവ് സി സദാനന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവുകളാണ് നികത്തുന്നത്. വിവിധ മേഖലകളിലെ പ്രാവീണ്യവും രാജ്യത്തിന് നല്‍കിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിയുടെ നടപടി.ദിവസം നിലവില്‍ ബി ജെ പി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍. കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ഈ സ്ഥാനത്ത് അവരോധിതനായത്. കണ്ണൂര്‍ സ്വദേശിയായ സദാനന്ദന്റെ ഇരു കാലുകളും 1994-ല്‍ ഉണ്ടായ സി പി എം-ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടിരുന്നു.അഭിഭാഷകനായ ഉജ്ജ്വല്‍ നിഗം, മുന്‍ ഫോറിന്‍ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.