നിമിഷപ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

Wait 5 sec.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിൽ തടവിൽ ക‍ഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യമനിലെ പ്രമുഖ മത പണ്ഡിതൻ വഴി യമൻ ഭരണാധികാരികളുമായി അദ്ദേഹം സംസാരിച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായും കാന്തപുരം സംസാരിച്ചതായാണ് വിവരം. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.The post നിമിഷപ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ appeared first on Kairali News | Kairali News Live.