നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം: ‘ജാതിയോ മതമോ അല്ല പ്രശ്‌നം, നിര്‍ണായക ഇടപെടല്‍ ഫലംകണ്ടു’: കാന്തപുരം

Wait 5 sec.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവത്തില്‍ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. മത നിയമ പ്രകാരമാണ് ഇടപെട്ടതെന്നും പ്രായശ്ചിത്തം കൊടുത്ത് ശിക്ഷ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇസ്ലാം മനുഷ്യത്തിന് പ്രാധാന്യം നല്‍കുന്ന മതമാണെന്നും ഇത് അംഗീകരിക്കാന്‍ യെമനിലെ പണ്ഡിതര്‍ തീരുമാനിച്ചുവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. മനുഷ്യത്വത്തിന് വേണ്ടി ഇനി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു.ദിയാദനം നല്‍കി മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നും ഇസ്ലാമില്‍ വധശിക്ഷക്ക് വിധിച്ച ആള്‍ക്ക് പൊറുത്തു കൊടുക്കാന്‍ കുടുംബങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇടപെടല്‍ അറിയിച്ചിരുന്നു. മനുഷ്യത്വപരമായ ഇടപെടലാണ് നടത്തിയത് എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ കൂട്ടിച്ചേര്‍ത്തു.Also Read : പ്രാര്‍ഥനകള്‍ ഫലം കാണുന്നു ! നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചുവെന്ന് കാന്തപുരംപൊതുകാര്യങ്ങളില്‍ ജാതിയോ മതമോ നോക്കാറില്ല. അപേക്ഷ പരിഗണിച്ച് വധശിക്ഷ നീട്ടിവെച്ചുവെന്ന വിവരം ഔദ്യോഗികമായി അയച്ചു തന്നു. കോടതിയുടെ അറിയിപ്പ് ലഭിച്ചു എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി.The post നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം: ‘ജാതിയോ മതമോ അല്ല പ്രശ്‌നം, നിര്‍ണായക ഇടപെടല്‍ ഫലംകണ്ടു’: കാന്തപുരം appeared first on Kairali News | Kairali News Live.