ചാറ്റ് ജിപിടിയും ​ഗ്രോക്കും ഉപയോ​ഗിച്ച് പണം ഇരട്ടിയാക്കി; ചർച്ചയായി നിക്ഷേപകന്റെ വെളിപ്പെടുത്തൽ

Wait 5 sec.

പത്ത് ദിവസം കൊണ്ട് നിർമിത ബുദ്ധി ഉപയോ​ഗിച്ച് നിക്ഷേപം ഇരട്ടിയാക്കി എന്ന ട്രേഡറുടെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നിർമിത ബുദ്ധികളിൽ നിന്നുള്ള നിക്ഷേപ ഉപദേശം സ്വീകരിച്ചുകൊണ്ട് പണം ഇരട്ടിയാക്കിയെന്ന പോസ്റ്റാണ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചത്.ചാറ്റ് ജിപിടി എന്റെ സമ്പാദ്യം വർധിപ്പിക്കുമ്പോൽ ഞാൻ ചില്ല് ചെയ്യുന്നു എന്ന തലക്കെട്ടിൽ ഇട്ട പോസ്റ്റിൽ 400 ഡോളർ ഫണ്ട് ചെയ്തു നേടിയ നേട്ടത്തെ പറ്റിയും നിക്ഷേപകൻ വിശദീകരിക്കുന്നുണ്ട്.Also Read: ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം; പ്രൊഫഷണൽ ട്രേഡർമാർക്കായി പുതിയ ട്രേഡിങ് പ്ലാറ്റ്ഫോമുമായി ഗ്രോനെർഡി ഡാറ്റ എഐക്ക് നല്കിയാണ് ഉപദേശങ്ങൾ സ്വീകരിച്ചതെന്നും ട്രേഡിനു ശേഷം ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരന്നുവെന്നും പോസ്റ്റിൽ പറയുന്നു. 18 ട്രേഡുകൾ നടത്തിയെന്നും, 17 എണ്ണം ക്ലോസ് ചെയെതുവെന്നും പോസ്റ്റിൽ പറയുന്നു. ഇവയ്ക്ക് 100% വിജയനിരക്ക് ഉണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.എന്നാലും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചും നിർമിത ബുദ്ധിക്ക് ട്രേഡിങ്ങിൽ 100 ശതമാനം വിജയം നൽകാൻ സാധിക്കില്ലെന്നുമാണ് നിരവധി ആളുകളുടെ പ്രതികരണം.The post ചാറ്റ് ജിപിടിയും ​ഗ്രോക്കും ഉപയോ​ഗിച്ച് പണം ഇരട്ടിയാക്കി; ചർച്ചയായി നിക്ഷേപകന്റെ വെളിപ്പെടുത്തൽ appeared first on Kairali News | Kairali News Live.