തല ഗ്യാങിലെ 'സൂപ്പര്‍ കൂള്‍ മെമ്പര്‍'; ആ നടനായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത്: മണിക്കുട്ടന്‍

Wait 5 sec.

കൂടെ ജോലി ചെയ്ത താരങ്ങളെ എടുത്തു നോക്കിയാൽ ഇന്ദ്രജിത്താണ് തനിക്ക് ഏറ്റവും കൂടുതൽ ഓർമ്മകൾ സമ്മാനിച്ചിട്ടുള്ളതെന്ന് നടൻ മണിക്കുട്ടൻ. വളരെ കൂളായ, ഒരുപാട് കുട്ടിത്തമുള്ള ഒരു സ്വഭാവമാണ് ഇന്ദ്രജിത്തിന്റേത്. തന്റെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ഇന്ദ്രജിത്തിന് ലഭിച്ചിട്ടില്ലെന്നും ത്രീ കിങ്സിലെ കഥാപാത്രത്തേക്കാൾ കുട്ടിത്തമുള്ള സ്വഭാവമാണ് ഇന്ദ്രജിത്തിനെന്നും മണിക്കുട്ടൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.മണിക്കുട്ടന്റെ വാക്കുകൾഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആയാലും ഛോട്ടാ മുംബൈ ആയാലും എനിക്ക് ഏറ്റവും കൂടുതൽ ഓർമ്മകൾ സമ്മാനിച്ചിട്ടുള്ളത് ഇന്ദ്രജിത്താണ്. ഷൂട്ട് ഇല്ലാത്ത സമയത്ത് ഇന്ദ്രേട്ടൻ വീട്ടിലേക്ക് വിളിക്കും. അവിടെ പൂർണിമ നല്ല ഭക്ഷണം ഉണ്ടാക്കി തരും. കൂട്ടത്തിൽ ഏറ്റവും കൂടുതൽ എൻജോയമെന്റ് മറ്റുള്ളവർക്ക് തരുന്നതും കൂൾ കൂൾ മനുഷ്യനും ഇന്ദ്രജിത്തായിരുന്നു. ഭയങ്കര കുട്ടിത്തമുള്ള, ഇളക്കം പിടിച്ചൊരാൾ. പിന്നെ, കുറച്ച് കഴിഞ്ഞാല്‍ അദ്ദേഹം സീരിയസാകും. സിനിമകളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ച് തുടങ്ങും. എനിക്ക് തോനുന്നു, അദ്ദേഹത്തിന്റെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ഇന്ദ്രേട്ടന് കിട്ടിയിട്ടില്ല. ത്രീ കിങ്സിലെ കഥാപാത്രത്തേക്കാൾ കുട്ടിത്തം പിടിച്ച ഹൈപ്പർ ആക്ടീവ് ക്യാരക്ടറാണ് യഥാർത്ഥ ജീവിതത്തിൽ ഇന്ദ്രജിത്ത്.എന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇപ്പോഴും ലക്ഷ്മി എന്ന് വിളിക്കുന്ന ഒരാളാണ് ലക്ഷ്മി ​ഗോപാലസ്വാമി. ലക്ഷ്മി ആ​ഗ്രഹിക്കുന്നതും ലക്ഷ്മി എന്ന് വിളിക്കാനാണ്. എനിക്ക് ആദ്യമായി ക്ലാസിക്കൽ ഡാൻസ് പറഞ്ഞു തരുന്നത് ലക്ഷ്മിയാണ്. ബോയ്ഫ്രണ്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത്, 'പഞ്ചാര ഉമ്മ തരാം' എന്ന പാട്ടിനിടയിൽ ഒരു പോർഷൻ എനിക്ക് കളിക്കണമായിരുന്നു. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ വച്ചായിരുന്നു ഷൂട്ട്, അതുകൊണ്ടുതന്നെ പെട്ടന്ന് ഷൂട്ട് തീർക്കണമായിരുന്നു. അപ്പോഴായിരുന്നു ലക്ഷ്മി പെട്ടന്ന് രണ്ട് സ്റ്റെപ്പ് പഠിപ്പിച്ച് തന്ന് വേ​ഗം ഷൂട്ട് ചെയ്യുന്നത്.