നല്ലൊരു വ്യായാമശീലമാണ് നടത്തം. നടക്കുന്നത് എപ്പോഴും ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ, സന്ധിവേദനയ്ക്ക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അങ്ങനെ നടത്തത്തിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും.എന്നാൽ വ്യായാമത്തിനായി നടക്കുമ്പോൾ പൂർണഫലം ലഭിക്കണമെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. അതിനായി ഒരു ടെക്നിക്ക് ഓർത്തിരുന്നാൽ മതി. 6-6-6 ഇതാണ് ആ ടെക്നിക്ക്.Also Read: അത്താഴം ഏഴ് മണിക്ക് മുന്നേ കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല; ഗുണങ്ങൾ ചെറുതല്ലആദ്യ ആറ് മിനിറ്റ്വാം അപ്പിനായി വേണം നടത്തത്തിന്റെ ആദ്യ ആറ് മിനിറ്റ് ഉപയോഗിക്കാൻ. സാവകാശം വേണം നടന്നു തുടങ്ങാൻ എന്നിട്ട് പതുക്കെ വേഗത്തിൽ നടന്ന് പേശികൾക്ക് വാം അപ്പ് നൽകാം.ഇനി 60 മിനിറ്റ്കൈവീശി വേഗത്തിൽ ഇനി 60 മിനിറ്റ് നടക്കാം. ഇങ്ങനെ വേഗത്തിൽ നടക്കുന്നത് കാലറി കത്തിച്ച് കളയാൻ സഹായിക്കുന്നു.അവസാനത്തെ ആറ് മിനിറ്റ്അവസാനത്തെ ആറ് മിനിറ്റിൽ നടത്തത്തിന്റെ വേഗത കുറച്ച് സാവകാശമുള്ള നടത്തത്തിലേക്ക് എത്താം. ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് ഇങ്ങനെ നടന്ന് എത്തണം.72 മിനിറ്റ് മുകളിൽ പറഞ്ഞതുപോലെ നടത്തത്തെ വിഭജിച്ച് നടന്നാൽ അത് ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ധം കുറയ്ക്കാനും പേശി ബലം വർധിപ്പിക്കാനും സഹായിക്കുന്നു.The post പ്രഭാത നടത്തം ശീലമാണോ: 6-6-6 ഈ മാജിക് നമ്പർ ഓർത്താൽ പൂർണമായും ഗുണങ്ങൾ ലഭിക്കും appeared first on Kairali News | Kairali News Live.