കോഴിക്കോട് ജില്ലയിലും റെഡ് അലർട്ട്; താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം

Wait 5 sec.

കോഴിക്കോട് ജില്ലയിലും റെഡ് അലർട്ട് പ്രഖ്യപിച്ചു. നേരത്തേ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴ സാധ്യതയെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോററ്റി അറിയിച്ചത്. ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂര്‍ണ സജ്ജരായിരിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി.മഴ ശക്തമായ സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി. അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡുകളില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും കോഴിക്കോട് കളക്ടര്‍ നിര്‍ദേശം നല്‍കി.Read Also: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അതിതീവ്ര മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്അതിനിടെ, കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് പാറ ഇടിഞ്ഞ് വീണ് വീട് തകര്‍ന്നു. രാജീവന്റെ വീടിന്റെ അടുക്കള ഭാഗമണ് തകര്‍ന്നത്. ആര്‍ക്കും പരുക്കില്ല.The post കോഴിക്കോട് ജില്ലയിലും റെഡ് അലർട്ട്; താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം appeared first on Kairali News | Kairali News Live.