‘കുഞ്ഞിൻ്റെ മൃതദേഹം വെച്ച് കളിക്കാനില്ല’; വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതില്ലെന്നും മാതാവ്

Wait 5 sec.

കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാന്‍ ആണ് വിട്ടുവീഴ്ച ചെയ്തതെന്ന് വിപഞ്ചികയുടെ മാതാവ്. ഇനിയും ഫ്രീസറില്‍ വെച്ചു കൊണ്ടിരിക്കാന്‍ വയ്യ. ഇതുവരെ മൃതദേഹം കാണാന്‍ പോലും പറ്റിയിട്ടില്ല. ആരോടും ഒരു എതിര്‍പ്പും ഇല്ല. കുഞ്ഞിനെ വെച്ചു മത്സരിച്ചു ഒന്നും നേടാന്‍ ഇല്ലെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.അച്ഛന്റെ അവകാശങ്ങള്‍ മാനിക്കുന്നു. തങ്ങളെ എല്ലാവരും പിന്തുണച്ചു. വിപഞ്ചികയുടെ മരണം ആത്മഹത്യാ തന്നെ എന്നാണ് റിപ്പോര്‍ട്ട്. യു എ ഇ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇനി റീ -പോസ്‌റ്റ്‌മോര്‍ട്ടം വേണ്ട. അനുകമ്പയോടെയുള്ള ഒരു വാക്ക് പോലും നിധീഷിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. നാട്ടിലെ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും മാതാവ് പറഞ്ഞു.Read Also: വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ മൃതദേഹം ​ദുബൈയിൽ സംസ്കരിക്കാൻ തീരുമാനംവിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മകള്‍ വൈഭവിയുടെ മൃതദേഹം ഷാർജയില്‍ സംസ്‌കരിക്കാന്‍ തീരുമാനമായി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. യുവതിയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം.The post ‘കുഞ്ഞിൻ്റെ മൃതദേഹം വെച്ച് കളിക്കാനില്ല’; വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതില്ലെന്നും മാതാവ് appeared first on Kairali News | Kairali News Live.