വി സിമാരുടെ നിയമനം; യോഗ്യതാ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാലയിലേക്കും (കെടിയു), ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഈ പട്ടികയില്‍ നിന്നു നിയമനം നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.പ്രൊഫ. ഡോ. ജപ്രകാശ്, ഇന്‍ചാര്‍ജ് ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, പ്രൊഫ. ഡോ. എ പ്രവീണ്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എന്‍ജിനിയറിങ്, സിഇടി, തിരുവനന്തപുരം, പ്രൊഫ. ഡോ. ആര്‍ സജീബ്, ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ എന്‍ജിനീയറിങ് ടികെഎം കോളജ് ഓഫ് എന്‍ജിനീയറിങ്, കൊല്ലം എന്നിങ്ങനെയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമാരായിട്ടുള്ള മൂന്ന് പേരുകളുള്ള രണ്ട് പട്ടികകളാണ് താത്കാലിക വിസി നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയത്.ഹൈക്കോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ദ്രുതഗതിയില്‍ പട്ടിക നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചിരുന്നു.