ന്യൂജേഴ്സിയിലും ന്യൂയോർക്കിലും ഉണ്ടായ കനത്ത മഴയിൽ മിന്നൽ പ്രളയം. വടക്കുകിഴക്കൻ, മിഡ്-അറ്റ്ലാന്റിക് എന്നിവിടങ്ങളിലെ നിരവധി പ്രധാന നഗരങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി പറഞ്ഞു. ന്യൂജേഴ്സിയിലെ പ്ലെയിൻഫീൽഡിലെ സീഡാർ ബ്രൂക്കിന് കുറുകെയുള്ള ഒരു ചെറിയ പാലത്തിൽ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.ന്യൂയോർക്ക് സിറ്റി മുതൽ വാഷിംഗ്ടൺ ഡിസി വരെയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് കാരണമായി, ഇത് റോഡുകൾ അടച്ചിടാനും ന്യൂജേഴ്സിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കാരണമായി. ജൂലൈ 14 ന് വൈകുന്നേരം രണ്ടര മണിക്കൂറിനുള്ളിൽ 6 ഇഞ്ച് മഴ പെയ്തതായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതായി ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ALSO READ: നെടുമ്പാശേരിയില്‍ പിടിയിലായ ബ്രസീലിയന്‍ ദമ്പതികളില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 163 കൊക്കെയ്ന്‍ ഗുളികകള്‍ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സർവ്വീസ് നടത്തുന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ന്യൂയോർക്ക് സിറ്റി സബ്വേയിൽ വെള്ളം കയറി. പ്ലാറ്റ്ഫോമുകളിലേക്കും ട്രെയിനുകളിലേക്കും വെള്ളം ഇരച്ചുകയറുന്ന സ്ഥിതിയുണ്ടായി.വിർജീനിയ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടെ മിഡ്-അറ്റ്ലാന്റിക്കിന്റെ ചില ഭാഗങ്ങൾ വെള്ളപ്പൊക്ക നിരീക്ഷണത്തിലായിരുന്നു. മിഡ്-അറ്റ്ലാന്റിക്, അപ്പലാച്ചിയൻ മേഖലകളിലെ മഴയും വെള്ളപ്പൊക്ക സാധ്യതയും ആഴ്ചയുടെ മധ്യം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ വെതർ സർവീസ് അറിയിച്ചു.The post ന്യൂയോർക്കിലും ന്യൂജേഴ്സിയിലും മിന്നൽ പ്രളയം; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒഴുകിപ്പോയത് നിരവധി വാഹനങ്ങൾ appeared first on Kairali News | Kairali News Live.