രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള തീവ്രശ്രമങ്ങൾ സംഘപരിവാർ നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ചരിത്രം മിത്തുകൾ ചേർത്ത് വളച്ചൊടിയ്ക്കുന്നതിനെ ആശയപരമായി ചെറുത്തുനിൽക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മലപ്പുറം അത്താണിയ്ക്കലിൽ ഡോ. ഷിബി കെ രചിച്ച ഭഗവാൻ അയ്യപ്പൻ ഒരു ബൗദ്ധദേവൻ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി. ചരിത്രം ഏത് മിത്തുകൾ ഏത് എന്ന മനസ്സിലാകാത്ത വിധം ഒരു ഭാഗത്ത് രചനകൾ നടക്കുന്നു. ഇതിനെ ആശയപരമായി നേരിടണം. മതരാഷ്ട്രമായി രാജ്യത്തെ മാറ്റാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ALSO READ – ‘സ്കൂള്‍ സമയ മാറ്റത്തില്‍ പിന്നോട്ടില്ല’; ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറെന്നും മന്ത്രി വി ശിവന്‍കുട്ടികേരളത്തിലെ അയ്യപ്പൻ ആരാധനയുടെ ചരിത്രമാണ് പുസ്തകത്തിലെന്ന് ഡോ ഷിബി പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ പുസ്തകം ഏറ്റുവാങ്ങി. ഡോ ശിവദാസൻ പി പുസ്തകം പരിചയപ്പെടുത്തി.The post “ചരിത്രം മിത്തുകൾ ചേർത്ത് വളച്ചൊടിക്കുന്നതിനെ ആശയപരമായി ചെറുത്തുനിൽക്കണം”: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.