കീം പരീക്ഷാ ഫലം: റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Wait 5 sec.

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.പരീക്ഷാഫലത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രമാണ് പ്രോസ്പെക്ടസ് മാറ്റം വരുത്തിയതെന്നായിരുന്നു സിബിഎസ് സി വിദ്യാര്‍ഥികളുടെ എതിർവാദം. പട്ടികയിൽ സംസ്ഥാനത്തിന്റെ നയമല്ല നടപ്പിലാക്കിയ രീതിയിലാണ് പ്രശ്നം എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് പി എസ് നരസിംഹയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ALSO READ – പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യംകീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അവസര സമത്വത്തിനു വേണ്ടിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ സമവാക്യം കൊണ്ടുവന്നതെന്നതടക്കമുള്ള വാദങ്ങള്‍ ഡിവിഷന്‍ബെഞ്ച് അംഗീകരിച്ചില്ല.കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യത പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. പ്ലസ് ടു പാസായത് ഏത് ബോര്‍ഡിന് കീഴിലായാലും പ്രവേശന പരീക്ഷാ മാര്‍ക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായാണ് ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം.The post കീം പരീക്ഷാ ഫലം: റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും appeared first on Kairali News | Kairali News Live.