കോൺഗ്രസിനു വേണ്ടി കണ്ടന്റ് ക്രിയേഷൻ: ഇൻഫ്ലുവൻസർമാരെ വിലക്കെടുത്ത് ഏജൻസികൾ

Wait 5 sec.

കോൺഗ്രസിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ വിലക്കെടുത്ത് ഏജൻസികൾ. സർക്കാറിൻ്റെ പ്രവർത്തനങ്ങൾ മോശമായി ചിത്രീകരിക്കുക കോൺഗ്രസ് രാഷ്ട്രീയം കണ്ടന്റിലൂടെ ഒളിച്ചു കടത്തുക എന്നിവയ്ക്കായാണ് ഏജൻസികൾ ഇൻഫ്ലുവൻസർമാരെ സമീപിക്കുന്നത്. പണം വാങ്ങി കോൺഗ്രസിനു വേണ്ടി കണ്ടന്റ് ഉണ്ടാക്കാൻ ആവശ്യപ്പെടുന്ന തെളിവുകൾ പുറത്ത്. ഇത്തരത്തിൽ ഏജൻസികൾ ഇൻഫ്ലുവൻസന്മാരെ സമീപിച്ചിട്ടുണ്ടെന്ന് ഇൻസ്റ്റഗ്രാം കണ്ടൻ്റ് ക്രിയേറ്ററായ ഫ്രഡി വി ഫ്രാൻസിസ് കൈരളി ന്യൂസിനോട് പറഞ്ഞു.ALSO READ – ‘ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്’; കാന്തപുരം എ പി അബൂബക്കർ മുസലിയാർ പുറത്തുവിട്ട വിധിപ്പകർപ്പിന്റെ ആധികാരികതയിൽ ഉയരുന്ന സംശയങ്ങളിൽ പ്രതികരിച്ച് സുഭാഷ് ചന്ദ്രന്‍ലക്ഷ്യമിടുന്നത് 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള വോട്ടർമാരെയാണ്. പ്രധാനമായി ഉപയോഗിക്കുന്നത് ഫുഡ്-ട്രാവലിങ് -ഗെയിമിംഗ് വ്ലോഗർമാരെ. വ്ലോഗർമാരെ സമീപിക്കുന്നത് ഏജൻസികൾ ഉണ്ടാക്കിയ താൽക്കാലിക ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയെന്നും ഫ്രഡി വി ഫ്രാൻസിസ് പറഞ്ഞു.English summary – Agencies hire social media influencers for Congress. Agencies approach influencers to portray the government’s activities in a negative light and to hide Congress politics through content. The post കോൺഗ്രസിനു വേണ്ടി കണ്ടന്റ് ക്രിയേഷൻ: ഇൻഫ്ലുവൻസർമാരെ വിലക്കെടുത്ത് ഏജൻസികൾ appeared first on Kairali News | Kairali News Live.