സ്ട്രെയിഞ്ചർ തിങ്സ് ഓരോ എപ്പിസോഡും ഓരോ സിനിമയോ?; രണ്ട് മണിക്കൂറിലേറെ ദൈർഘ്യം

Wait 5 sec.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാന സീണിന്റെ ടീസർ ഇറങ്ങിയപ്പോൾ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒറ്റ ദിവസം കൊണ്ട് കോടിക്കണക്കിനാളുകളാണ് ടീസർ കണ്ടത്. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സീരിസിന്റെ അവസാന സീസൺ പുറത്തിറങ്ങുന്നത്. 2016ൽ ആരംഭിച്ച സീരിസിന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം കാഴ്ചക്കാരുള്ള സീരിസും സ്ട്രെയിഞ്ചർ തിങ്സാണ്.മൂന്ന് ഭാഗങ്ങളായാണ് എട്ട് എപ്പിസോഡുകളുള്ള സീസൺ റിലീസാകുന്നത്. ഇലവനും വെക്‌ന/ വണ്ണും തമ്മിലുള്ള പോരാട്ടത്തിന്റെ ആവേശം ആദ്യം കാണാൻ സാധിക്കുക നവംബർ 24നാണ്. ആദ്യത്തെ നാല് എപ്പിസോഡുകളാണ് അന്ന് പുറത്തിറങ്ങുക. അടുത്ത മൂന്ന് എപ്പസോഡുകൾ ക്രിസ്മസ് ദിനത്തില്‍ പുറത്തിറങ്ങും. അവസാന എപ്പിസോഡുകൾ എത്തുക ന്യൂ ഇയർ ദിനത്തിലായിരിക്കും.Also Read: ടോം ക്രൂസും മാർവലും ഡിസിയും ഒന്നുമല്ല 2025ലെ ആദ്യ വണ്‍ ബില്യണ്‍ കളക്ഷൻ നേടിയത് ഡിസ്നി ചിത്രംരണ്ട് മണിക്കൂറിലേറെ ദൈർഘ്യമാണ് ഓരോ എപ്പിസോഡിനുമുള്ളത്. ദി ക്രോള്‍ എന്ന ആദ്യ എപ്പിസോഡിന് രണ്ട് മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള അവസാന എപ്പിസോ‍ായ ദി റൈറ്റ്‌സൈഡ് അപ്പാണ് ഏറ്റവും അധികം ദൈർഘ്യമുള്ള എപ്പിസോഡ്എപ്പിസോഡും ദൈർഘ്യവുംദി ക്രോള്‍ – 2 hr 10 minദി വാനിഷിങ് ഓഫ് ഹോളി വീലര്‍ – 2 hr 25 minദി ടര്‍ബോ ട്രാപ്പ് – 1hr 55 minദി സോഴ്‌സറര്‍ – 2hr 5 minഷോക്ക് ജോക്ക് – 2 hr 15 minഎസ്‌കേപ്പ് ഫ്രം കമാസോറ്റ്‌സ് – 2hr 30 min ദി ബ്രിഡ്ജ് – 2 hr 40 minദി റൈറ്റ്‌സൈഡ് അപ്പ് – 3hr 0 min Content Highlight: Stranger Things season 5 each episode runtime The post സ്ട്രെയിഞ്ചർ തിങ്സ് ഓരോ എപ്പിസോഡും ഓരോ സിനിമയോ?; രണ്ട് മണിക്കൂറിലേറെ ദൈർഘ്യം appeared first on Kairali News | Kairali News Live.