തിരുവനന്തപുരത്തെ ഭൂമി തട്ടിപ്പ് കേസ്: കോൺഗ്രസ് ഡിസിസി അംഗം മണികണ്ഠന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Wait 5 sec.

തിരുവനന്തപുരം ജവഹർ നഗറിൽ ഒന്നരക്കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ കോൺഗ്രസ് ഡിസിസി അംഗം അനന്തപുരി മണികണ്ഠന് തിരിച്ചടി. ഒളിവിൽ കഴിയുന്ന മണികണ്ഠൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അതേ സമയം ഭൂമി തരം മാറ്റം ചെയ്ത ചന്ദ്രസേനന് ജാമ്യം ലഭിച്ചു.പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ 10 മുറികളുള്ള കെട്ടിടവും ഭൂമിയുമാണ് അനന്തപുരി മണികണ്ഠന്റെ നേതൃത്വത്തിൽ തട്ടിയെടുത്തത്. കൊല്ലം സ്വദേശിനി മേറിൻ ജേക്കബും ഡോറയുടെ രൂപസാദൃശ്യമുള്ള വസന്ത എന്ന സ്ത്രീയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. മണികണ്ഠൻ നൽകിയ ഫോമുകളിൽ ഒപ്പിടുക മാത്രമാണ് ഉണ്ടാതെന്ന് രണ്ടു സ്ത്രീകളും മൊഴി നൽകിയിരുന്നു. ഡോറയുടെ കൊച്ചുമകൾ ആണ് മേറിൻ ജേക്കബെന്ന് പറഞ്ഞ് ഭൂമിയോട് ഉടമസ്ഥാവകാശം മെറിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഭൂമി ചന്ദ്രസേനൻ പേരിലേക്കും തരം മാറ്റം ചെയ്തു. ഇതെല്ലാം മണികണ്ഠൻ്റെ നേതൃത്വത്തിലാണ് നടന്നത്.ALSO READ: കോഴിക്കോട് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണംസംഭവത്തിന് ശേഷം ഒളിവിൽ പോയ മണികണ്ഠനെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഭൂമി ചന്ദ്രശേഖരന്റെ പേരിലേക്ക് മാറ്റിയത് മകളുടെ ഭർത്താവും വ്യവസായവുമായ അനിൽ തമ്പിക്ക് വേണ്ടിയാണെന്നാണ് വിവരം. അനന്തപുരി മണികണ്ഠനെതിരെ കോൺഗ്രസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇതുവരെയും നടപടി എടുത്തിട്ടില്ല.The post തിരുവനന്തപുരത്തെ ഭൂമി തട്ടിപ്പ് കേസ്: കോൺഗ്രസ് ഡിസിസി അംഗം മണികണ്ഠന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി appeared first on Kairali News | Kairali News Live.