കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹാരത്തിലേക്ക്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ് പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഉടൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനാണ് നീക്കം. മന്ത്രി ആർ ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം തത്വത്തിൽ വി സി മോഹനൻ കുന്നുമ്മൽ സമ്മതിച്ചിട്ടുണ്ട്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി ചർച്ച നടത്തി. റജിസ്ട്രാർ കെഎസ് അനിൽകുമാറിനെ മാറ്റുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിൻഡിക്കേറ്റവും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിസിക്ക് പിടിവാശി ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി പ്രശ്നം തീർക്കാനാണ് സർക്കാർ ശ്രമമെന്നും വ്യക്തമാക്കി.അതേ സമയം പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രി ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ തന്നെയാണെന്ന് അംഗങ്ങൾ ആവർത്തിച്ചു. ഇതുവരെ എടുത്ത നിലപാടിൽ നിന്ന് മാറ്റമില്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമെങ്കിൽ ഗവർണറുമായി ചർച്ച നടത്താനും സർക്കാർ തയ്യാറാണ്.ALSO READ: ധര്‍മ്മസ്ഥല കൊലപാതക പരമ്പര: കൂട്ടസംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തുന്നതായി ആരോപണംഡൽഹിയിൽനിന്നു വിമാനത്താവളത്തിലെത്തിയ വി.സിയെ കനത്ത പൊലീസ് സുരക്ഷയിലാണു സർവകലാശാലയിലെത്തിച്ചത്. വി.സിക്കു പിന്നാലെ, അദ്ദേഹം സസ്പെൻഡ് ചെയ്ത് സിൻഡിക്കറ്റ് പിന്നീടു തിരിച്ചെടുത്ത റജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറുമെത്തി. The post കേരള സർവകലാശാലയിൽ പ്രതിസന്ധി അയയുന്നു; ഉടൻ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ നീക്കം appeared first on Kairali News | Kairali News Live.