വയനാട് പുനരധിവാസം: ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ച ആപ്പിന് അനക്കമില്ല, പിരിച്ച തുകയുടെ വിവരങ്ങളും കാണാനില്ല

Wait 5 sec.

വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പ് പ്രവർത്തന രഹിതം. ആപ്പ് നിലവിൽ സിംഗിൾ സ്ക്രീൻ ആപ്ലിക്കേഷൻ ആണ്. പിരിച്ച തുകയുടെ വിശദാംശങ്ങളും ആപ്പിൽ നിലവിൽ ലഭ്യമല്ല.2024 ആഗസ്ത് സെപ്തംബർ മാസങ്ങളിലാണ് ആപ്പ് ഉപയോഗത്തിലുണ്ടായിരുന്നത്. ലാസ്റ്റ് അപ്ഡേറ്റ് ഒക്ടോബറിൽ ആണ്. ഒക്ടോബർ മുതൽ ആപ്പ് സിംഗിൾ സ്ക്രീൻ ആപ്ലിക്കേഷനായി. സംഭാവന നൽകിയവർക്കും ആപ്പിൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. ആപ്പിൽ വിവരങ്ങൾ ലഭ്യമാക്കാത്തതിൽ ദുരൂഹത നിലനിൽക്കുകയാണ്.ALSO READ: പൊന്നോമനയ്ക്ക് ഇന്ന് വിട; കൊല്ലത്ത് മരിച്ച മിഥുന്റെ അമ്മ നാട്ടിലേക്ക്, സംസ്കാരം ഇന്ന്കോൺഗ്രസിൻ്റെ 100 വീട് പദ്ധതി അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് ഫണ്ട് ആപ്പും പ്രവർത്തനരഹിതമായത്. 3.14 കോടി രൂപ ആപ്പ് വഴി സമാഹരിച്ചുവെന്നാണ് നേതൃത്വം അറിയിച്ചത്. എന്നാൽ ഇതിൻ്റെ വിശദാംശങ്ങളും ആപ്പിൽ ലഭ്യമല്ല.ENGLISH SUMMARY: The fund raising app used by the Congress to collect funds for the Wayanad rehabilitation is inactive. The app is currently a single-screen application. Details of the amount collected are also not currently available in the app.The post വയനാട് പുനരധിവാസം: ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോ​ഗിച്ച ആപ്പിന് അനക്കമില്ല, പിരിച്ച തുകയുടെ വിവരങ്ങളും കാണാനില്ല appeared first on Kairali News | Kairali News Live.