ധർമ്മസ്ഥല കൊലപാതക വെളിപ്പെടുത്തലിൽ പൊലീസ് രഹസ്യമൊഴി ചോർത്തുന്നതായി അഭിഭാഷക സംഘം. യുവതികളുടെ കൂട്ട സംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് മൂന്നാം കക്ഷിക്ക് ചോർത്തി നൽകിയെന്നാണ് പരാതി.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ദരാമയ്ക്ക് നൽകിയ നിവേദനത്തിലാണ് പരാതിക്കാരൻ്റെ രഹസ്യ മൊഴി ചോർത്തുന്നതായി അഭിഭാഷക സംഘംപരാതി ഉന്നയിച്ചത്. പരാതിക്കാരൻ്റെ വിശ്വാസ്യതയെ തകർക്കാൻ പൊലീസ് ബോധപൂർവം പ്രവർത്തിച്ചു. രഹസ്യമൊഴി നൽകുന്നത് ചില ദൃശ്യങ്ങൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടു. 11 മണിക്കൂറോളം ആ ദൃശ്യങ്ങൾ യൂട്യൂബിൽ കിടന്നുവെന്നും പൊലീസ് മൂന്നാം കക്ഷിക്കായി വിവരങ്ങൾ ചോർത്തുന്നതായും മുതിർന്ന അഭിഭാഷകരായ ദ്വാരകാനാഥ്, എസ് ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ഉന്നയിച്ചത്.ALSO READ: ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ മലയാളി പെൺകുട്ടിയുടെ കൊലപാതകം വീണ്ടും ചർച്ചയാകുന്നു; പത്മലതയെ കാണാതായത് അച്ഛൻ സി പി ഐ എം സ്ഥാനാർഥിയായതിന് പിന്നാലെആഭ്യന്തരമന്ത്രി ജി പരമേശ്വര, കർണാടക ഡിജിപി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും അഭിഭാഷക സംഘം നിവേദനം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡ ആവശ്യപ്പെട്ടു. പരാതിക്കാരനും അഭിഭാഷകർക്കും എന്തെങ്കിലും സംഭവിച്ചാൽ ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിൽ സർക്കാരിന് പ്രശ്നമൊന്നുമില്ലെന്നും നിയമപ്രകാരം എല്ലാം നടക്കുമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി സിദ്ദരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപമുയരുകയാണ്.പത്തു വര്‍ഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് രംഗത്തെത്തിയത്.ഇദ്ദേഹം ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് താൻ സാക്ഷിയാണെന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നൽകണമെന്നും അന്വേഷവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് മുൻ ജീവനക്കാരന്‍റെ വ്യക്തമാക്കിയത്.The post ധര്മ്മസ്ഥല കൊലപാതക പരമ്പര: കൂട്ടസംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തുന്നതായി ആരോപണം appeared first on Kairali News | Kairali News Live.