തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

Wait 5 sec.

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ് അന്തരിച്ചു. 53 വയസായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു നടനെ അസുഖം മൂർച്ഛിച്ചതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.Also read: ടോം ക്രൂസും മാർവലും ഡിസിയും ഒന്നുമല്ല 2025ലെ ആദ്യ വണ്‍ ബില്യണ്‍ കളക്ഷൻ നേടിയത് ഡിസ്നി ചിത്രംഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് കടന്ന് വന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നടനായിരുന്നു. Also read: വിനോദ ചാനലുകളുടെ ബാർക്ക് റേറ്റിങ്ങിൽ കൈരളി ടിവിക്ക് മുന്നേറ്റം; പുരുഷൻമാരായ കാഴ്ചക്കാരുടെ വിഭാഗത്തിൽ സീടിവിയെയും സൂര്യയെയും മറികടന്നുദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകള്‍ എത്തിയിരുന്നു.Telugu actor Venkat Raj, known as Fish Venkat, has passed awayThe post തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു appeared first on Kairali News | Kairali News Live.