ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കുന്നത്തിലുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍

Wait 5 sec.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കുന്നത്തിലുള്ള വിലക്ക് നീട്ടി. നിലവിലുള്ള വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) അറിയിച്ചു.Also read: ധര്‍മ്മസ്ഥല കൊലപാതക പരമ്പര: കൂട്ടസംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തുന്നതായി ആരോപണംഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. നിലവിലെ വിലക്ക് ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ 4:59 വരെയാണ് നീട്ടിയിരിക്കുന്നത്. സൈനിക വിമാനങ്ങള്‍ക്കും നിരോധനം ബാധകമാണ്.Also read: ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ മലയാളി പെൺകുട്ടിയുടെ കൊലപാതകം വീണ്ടും ചർച്ചയാകുന്നു; പത്മലതയെ കാണാതായത് അച്ഛൻ സി പി ഐ എം സ്ഥാനാർഥിയായതിന് പിന്നാലെപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ കനത്ത സൈനിക തിരിച്ചടിയെ തുടർന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാക്കിസ്ഥാൻ വിലക്കേര്‍പ്പെടുത്തിയത്. ഏപ്രില്‍ 24നാണ് പാകിസ്ഥാന്റെ വിലക്ക് പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് പല ഘട്ടങ്ങളായി വിലക്ക് നീട്ടുകയായിരുന്നു.The post ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കുന്നത്തിലുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍ appeared first on Kairali News | Kairali News Live.