കോഴിക്കോട് നിന്ന് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണം. മലപ്പുറം കരുവാരക്കുണ്ടിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളാണ് യുവാവിനെ തടവിൽ വച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചുട്രാവൽ ഏജൻസിയിലെ മാനേജരായ ബേപ്പൂർ സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുവന്നത്. സംഭവത്തിൽ അഞ്ചുപേർ പോലീസ് പിടിയിലായിട്ടുണ്ട്. ക്രൂരമായി മർദ്ദിച്ച് ബിജുവിനെ തടങ്കലിൽ വെച്ചത് മലപ്പുറം കരുവാരകുണ്ടിലാണ്. മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവാണ് സൗകര്യം ഒരുക്കിയത്. ഇയാൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ALSO READ: ആദ്യ തീവണ്ടി യാത്ര, ഒപ്പം ഇന്ദ്രജാലക്കാഴ്ചകളും; ഡിഫറൻ്റ് ആർട്സ് സെൻ്റർ സന്ദർശിച്ച് സായി സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍തട്ടിക്കൊണ്ടുപോകുന്ന വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ എന്നിവ മനസ്സിലാക്കിയാണ് ബിജുവിനെ പോലീസ് രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.ALSO READ: വയനാട് പുനരധിവാസം: ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോഗിച്ച ആപ്പിന് അനക്കമില്ല, പിരിച്ച തുകയുടെ വിവരങ്ങളും കാണാനില്ലThe post കോഴിക്കോട് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണം appeared first on Kairali News | Kairali News Live.