ആദ്യ തീവണ്ടി യാത്ര, ഒപ്പം ഇന്ദ്രജാലക്കാഴ്ചകളും; ഡിഫറൻ്റ് ആർട്സ് സെൻ്റർ സന്ദർശിച്ച് സായി സ്‌നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍

Wait 5 sec.

സായി സ്‌നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു. ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും മാജിക് പ്ലാനറ്റിലെ ഇന്ദ്രജാല വിസ്മയങ്ങളും ആസ്വദിച്ച ശേഷമാണ് ഹോസ്റ്റലിലെ കുട്ടികൾ മടങ്ങിയത്.പിന്നാക്കവിഭാഗക്കാരായ അറുപതോളം കുട്ടികളും ജീവനക്കാരുമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചത്. തിരുവനന്തപുരത്തേക്ക് എത്താൻ ആദ്യമായി ട്രയിന്‍ യാത്ര നടത്തിയ സന്തോഷത്തിലായിരുന്നു പല കുട്ടികളും.ALSO READ: ധര്‍മ്മസ്ഥല കൊലപാതക പരമ്പര: കൂട്ടസംസ്കാരം നടത്തിയെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തുന്നതായി ആരോപണംഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികള്‍കളും മാജിക് പ്ലാനറ്റിലെ ഇന്ദ്രജാല കാഴ്ചകളും കുട്ടികള്‍ക്ക് പുതിയ അനുഭവങ്ങളായിരുന്നു. സന്ദര്‍ശനത്തിനിടെ നാടന്‍പാട്ടുകള്‍ പാടി ഭിന്നശേഷിക്കുട്ടികളെ കൈയിലെടുക്കാനും അവര്‍ മറന്നില്ല. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ സെന്ററിലേയ്ക്ക് സ്വാഗതം ചെയ്തു. പുത്തൻ കാഴ്ചകൾ ആവേളം കണ്ടുതിർത്താണ് കുട്ടികൾ മടങ്ങിയത്.ENGLISH SUMMARY: Students of Sai Snehatheeram Tribal Hostel visited the Different Art Center. The children of the hostel returned after enjoying the art performances by differently-abled children and the magical wonders of the Magic Planet.The post ആദ്യ തീവണ്ടി യാത്ര, ഒപ്പം ഇന്ദ്രജാലക്കാഴ്ചകളും; ഡിഫറൻ്റ് ആർട്സ് സെൻ്റർ സന്ദർശിച്ച് സായി സ്‌നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ appeared first on Kairali News | Kairali News Live.