കലിതുള്ളി മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Wait 5 sec.

സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മധ്യപ്രദേശിനും – ഉത്തർപ്രദേശിനും മുകളിൽ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദത്തിന്റെയും ആന്ധ്രാപ്രദേശിന്‌ മുകളിലെ ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ശക്തമായ മഴയ്ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.മലയോരമേഖലയിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യ ബന്ധന വിലക്ക് തുടരുകയാണ്.ALSO READ: ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് കുടുംബശ്രീയുടെ കൂടി വിജയഗാഥമഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്.The post കലിതുള്ളി മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് appeared first on Kairali News | Kairali News Live.