നഗര ശുചിത്വത്തിൽ ദേശീയ നേട്ടത്തിന് കൊച്ചി കോർപ്പറേഷനെ അർഹമാക്കിയത് ബ്രഹ്മപുരം കേന്ദ്രീകരിച്ച് നടപ്പാക്കിയ മാലിന്യ സംസ്ക്കരണ പദ്ധതികളാണ്. ദേശീയ നഗര ശുചിത്വ സര്‍വ്വേയിൽ അൻപതാം റാങ്ക് നേടിയ കൊച്ചി തന്നെയാണ് കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ നഗരവും. ദേശീയ തലത്തിൽ ഒന്നാം സ്ഥാനമാണ് അടുത്ത ലക്ഷ്യമെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. ചിട്ടയായി ആസൂത്രണം ചെയ്ത പ്രവർത്തങ്ങളുമായി 416-ാം റാങ്കിൽ നിന്നാണ് കൊച്ചി 50-ാം റാങ്കിലേക്ക് എത്തിയത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ആയിരുന്നു കോർപ്പറേഷൻ ഭരണസമിതി നേരിട്ട പ്രധാന വെല്ലുവിളി. ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇവിടത്തെ 100 ടണ്‍ ശേഷിയുള്ള ബി.എസ്.എഫ് പ്ലാന്‍റും, വിവിധയിടങ്ങളിലെ ബോട്ടില്‍ ബൂത്തുകള്‍, ആര്‍.ആര്‍.എഫ് പ്ലാന്‍റുകള്‍, എം.സി.എഫുകള്‍ തുടങ്ങിയവയും മാലിന്യ സംസ്കരണത്തിലെ മാതൃകകളാണ്. പുതിയ സി.ബി.ജി പ്ലാന്‍റ് ബ്രഹ്മപുരത്ത് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ശുചിത്വ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കൊച്ചിക്ക് സാധിക്കും. ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനായി നിരവധി കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.ALSO READ: വയനാട് പുനരധിവാസം: ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോഗിച്ച ആപ്പിന് അനക്കമില്ല, പിരിച്ച തുകയുടെ വിവരങ്ങളും കാണാനില്ലഇന്ത്യയിലെ 4900 നഗരങ്ങളിൽ നടത്തിയ സർവ്വേയിൽ നിന്നാണ് അൻപതാം റാങ്ക് എന്ന കൊച്ചിയുടെ നേട്ടം. പൊതുജനാഭിപ്രായം, മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ വിലയിരുത്തൽ, നേരിട്ടുള്ള ഫീല്‍ഡ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്വച്ഛ് സര്‍വേക്ഷന്‍ നാഷണല്‍ റാങ്കിംഗ് പട്ടിക തയ്യാറാക്കിയത്. കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ നഗരമെന്ന സ്ഥാനവും കൊച്ചിക്കാണ്.The post കൊച്ചി പഴയ കൊച്ചിയല്ല…; ദേശീയ നഗര ശുചിത്വ സര്വ്വേയിൽ അൻപതാം റാങ്ക് നേടി appeared first on Kairali News | Kairali News Live.