ന്യൂഡൽഹി | മുംബൈ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന അകസ എയർ വിമാനത്തിൽ ട്രക്കിടിച്ച് അപകടം. സംഭവത്തിൽ ആളപായമില്ല. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ട കാർഗോ ട്രക്ക് വിമാനത്താവളത്തിൽ നിർത്തിയിട്ട അകസ എയർ വിമാനത്തിൽ ഇടിക്കുകയായിരുന്നു.ബോയിംഗ് 737 MAX വിമാനത്തിലാണ് ട്രക്ക് ഇടിച്ചത്. ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കുകളില്ല. വിമാനം ഇപ്പോൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും, ഗ്രൗണ്ട് ഹാൻഡ്‌ലറുമായി ചേർന്ന് സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും അകസ എയർ അറിയിച്ചു.