കോംപാക്ട് ഫോണുകളിൽ വൺപ്ലസ് 13 എസിന് വെല്ലുവിളി ഉയർത്തി വിവോ. പുതിയ എക്സ് 200 എഫ് ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നിലവിൽ പ്രീ-ഓർഡർചെയ്യാൻ കഴിയുന്ന ഫോൺ ജൂലൈ 23 മുതൽ ഫ്ലിപ്കാർട്ട് വഴിയും വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങാൻ സാധിക്കും. ഇന്ത്യക്കാർ നാളുകളായി കാത്തിരിക്കുന്ന ഒരു സെഗ്മെന്റാണ് കോംപാക്ട് പ്രീമിയം ഫോണുകൾ. വൺപ്ലസ് 13 എസാണ് ഈ കാറ്റഗറിയിൽ ഈ വർഷം ആദ്യമെത്തിയ ഫോൺ.120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള, കയ്യിലൊതുങ്ങുന്ന 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മീഡിയടെകിന്‍റെ ഡൈമെൻസിറ്റി 9300+ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16GB വരെയുള്ള LPDDR5X റാം, UFS 3.1 സ്റ്റോറേജ് എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണിന്‍റെ ഒഎസ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ്.ALSO READ; ആപ്പിൾ പെൻസിസിലൂടെ ഇനി വായുവിലും വരയ്ക്കാം ? പുതിയ പേറ്റന്റ് ഫയൽ ചെയ്തതായി റിപ്പോർട്ട്കാമറാ പെർഫോമൻസിന്‍റെ കാര്യത്തിൽ വിവോയുടെ എക്സ് സീരീസ് എത്രത്തോളം ‘സീരിയസ്’ ആണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ ഈ കുഞ്ഞൻ ഫോണിലും കാമറപ്രേമികളെ ആവേശത്തിലാക്കുന്ന ഫീച്ചറുകളാണ് ഒരുക്കി വച്ചിരിക്കുന്നത്. പ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50-മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ സൂമും OIS ഉം വാഗ്ദാനം ചെയ്യുന്ന 50-മെഗാപിക്സൽ സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ കൂടാതെ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്.കുഞ്ഞൻ ഫോൺ ആണെങ്കിലും വമ്പൻ ബാറ്ററിയാണ് x 200 fe യിൽ ഉള്ളത്. 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പൊടി, ജല പ്രതിരോധത്തിനുള്ള IP68, IP69 റേറ്റിംഗുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, എൻ എഫ് സി, നിരവധി എ ഐ ഫീച്ചറുകൾ എന്നിവയും ഫോണിനുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ₹54,999 വിലയും, 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് ₹59,999 വിലയുമാണ് വരുന്നത്. ആംബർ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്സ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.The post എക്സ് സീരീസിലെ വമ്പന്മാർക്കിടയിലേക്ക് ഒരു കുഞ്ഞനിയൻ എത്തുന്നു: കോംപാക്ട് ഫോണായ X 200 FE ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ appeared first on Kairali News | Kairali News Live.