ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും ഉയരം കൂടിയ പക്ഷിയെ പുനഃസൃഷ്ടിക്കാൻ തയ്യാറെടുത്ത് ശാസ്ത്രജ്ഞർ

Wait 5 sec.

ഭൂമിയിൽ ഇതേവരെ ജീവിച്ചിരുന്നതിൽ ഏറ്റവും ഉയരം കൂടിയ പക്ഷിയെ പുനർസൃഷ്ടിക്കാൻ തയ്യാറെടുത്ത് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളോസൽ ബയോസയൻസ്. വെയർവൂൾഫിനെ വീണ്ടും ഭൂമുഖത്തെത്തിച്ചു എന്ന വാർത്തയിലൂടെ കൊളോസൽ ബയോസയൻസസ് മുമ്പ് പ്രശസ്തമായതാണ്.12 അടിയോളം ഉയരം വരുന്ന ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലുണ്ടായിരുന്ന ഭീമൻ മോവയാണ് ഭൂമുഖത്ത് നടന്നിരുന്ന ഏറ്റവും ഉയരുമുള്ള ജീവി. ന്യൂസിലൻഡിൽ പോളിനേഷ്യൻ കുടിയേറ്റക്കാർ എത്തി ഒരു നൂറ്റാണ്ടിനു ശേഷമാണ് മോവ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. അവശിഷ്ടാവയവങ്ങളോ ചിറകുകളോ മോവയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് കൊളോസൽ ബയോസയൻസസിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.Also Read: ആപ്പിൾ പെൻസിസിലൂടെ ഇനി വായുവിലും വരയ്ക്കാം ? പുതിയ പേറ്റന്റ് ഫയൽ ചെയ്തതായി റിപ്പോർട്ട്ന്യൂസിലാൻഡിലെ കാന്റർബറി സർവകലാശാലയിലെ എൻ‌ഗായ് തഹു ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ മോവയെ പുനഃസൃഷ്ടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഏവിയൻ ദിനോസറുകളെയും തിരികെ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണെന്നും കൊളോസിയൽ ബയോസൻസസ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. View this post on Instagram A post shared by Colossal Biosciences (@colossal)News Summary: Scientists To Resurrect giant moaThe post ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും ഉയരം കൂടിയ പക്ഷിയെ പുനഃസൃഷ്ടിക്കാൻ തയ്യാറെടുത്ത് ശാസ്ത്രജ്ഞർ appeared first on Kairali News | Kairali News Live.