വയനാട് പുനരധിവാസ ഫണ്ട് തട്ടിപ്പ്; യൂത്ത് കോൺഗ്രസിനെ പിന്തുണച്ച് വി ഡി സതീശൻ

Wait 5 sec.

വയനാട് പുനരധിവാസ ഫണ്ട് തട്ടിപ്പിൽ യൂത്ത് കോൺഗ്രസിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് വിചാരിച്ച തുക പിരിച്ച് കിട്ടിയില്ല എന്നും കിട്ടിയ തുക മുഴുവൻ അക്കൗണ്ടിൽ ഉണ്ട് എന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അക്കൗണ്ടിൽ വന്ന മുഴുവൻ പണത്തിന്റെയും കണക്ക് പ്രസിഡൻറ് ഞങ്ങളെ കാണിച്ചിട്ടുണ്ട് എന്നും പ്രതിപക്ഷനേതാവ് പറയുന്നു.വയനാട് പുനരധിവാസ ഫണ്ട് പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന നേതൃത്വം പലസ്ഥലങ്ങളിൽ നിന്നും നേരിട്ട് പിരിവ് നടത്തിയിട്ടുണ്ട്. വിദേശത്തുനിന്നും വ്യാപകമായി ഫണ്ട് പിരിച്ചെടുത്തു. വൻകിട സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് സംസ്ഥാന നേതൃത്വം പണം സമാഹരിച്ചു. ഈ തുക എവിടെപ്പോയെന്നായിരുന്നു എന്ന് സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ചോദ്യം ഉന്നയിച്ചതോടെയാണ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് പുറത്തുവരുന്നത്.ALSO READ: ‘ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശ്യപരമെന്ന് കരുതാൻ സൗകര്യമില്ല’; പി ജെ കുര്യനെതിരെയുള്ള രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്വിഷയം വിവാദമായതോടെ പിരിവിലെ തിരിമറിയിൽ 11 നിയോജക മണ്ഡലം പ്രസിഡണ്ട് മാർക്കെതിരെ നടപടിയെടുത്ത് തലയൂരാൻ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ഫണ്ട് പിരിവിന്റെ കണക്ക് ചോദിച്ചവർക്കെതിരെയാണ് നടപടിയെന്ന് മറുവിഭാഗം നേതാക്കളും ആരോപിച്ചു. ബിരിയാണി ചലഞ്ച് നടത്തിയും പായസ ചലഞ്ച് നടത്തിയും നേരിട്ട് പണപ്പിരിവ് നടത്തിയും ലഭിച്ച തുക സംസ്ഥാന നേതൃത്വത്തിന് കൈമാറിയില്ല എന്നതാണ് ഈ കമ്മറ്റികൾക്ക് നേരെയുള്ള കുറ്റം. എന്നാൽ സംസ്ഥാന പഠന ക്യാമ്പിൽ വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത തുകയെ സംബന്ധിച്ച് ചോദ്യം ചെയ്ത കമ്മറ്റികൾക്കെതിരെയാണ് നടപടിയെടുത്തതെന്നാണ് മറുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്.The post വയനാട് പുനരധിവാസ ഫണ്ട് തട്ടിപ്പ്; യൂത്ത് കോൺഗ്രസിനെ പിന്തുണച്ച് വി ഡി സതീശൻ appeared first on Kairali News | Kairali News Live.