ചെന്നൈ | സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ വാഹനാപകടത്തില്‍ സ്റ്റണ്ട്മാന്‍ മരിച്ചു. വേട്ടുവം എന്ന സനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് സ്റ്റണ്ട്മാനായ എസ് എം രാജു മരിച്ചത്. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.അതിവേഗത്തില്‍ വന്ന എസ്യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരുതവണ മലക്കംമറിഞ്ഞ് മുന്‍ഭാഗം ഇടിച്ചുകുത്തി വീഴുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട്മാനായിരുന്ന രാജു ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.#Vettuvam – stunt sequence that killed talented stunt driver Mohan raj .Rest in peace brother !pic.twitter.com/GZq9P0mRyh— Prashanth Rangaswamy (@itisprashanth) July 14, 2025