ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ എന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ലെന്ന് പി ‍ജെ കുര്യൻ. യോഗത്തിൽ പറഞ്ഞത് സദുദ്ദേശപരമായ നിർദ്ദേശം. ചില ആസ്ഥാനങ്ങളിൽ സമരം നടക്കുന്നുണ്ട്. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ഇല്ല. സമരം കണ്ടല്ല തെരഞ്ഞെടുപ്പ് കണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യുവാക്കൾ പഞ്ചായത്തിലെങ്കിലും കേന്ദ്രീകരിക്കണം എന്നാണ് ‍ഞാൻ പറഞ്ഞത്. എല്ലാ പഞ്ചായത്തുകളും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണം. പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ്. ഇതിൽ എവിടെയാണ് ദോഷം എന്ന് അറിയില്ല. എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും വിമർശനമുന്നയിച്ചത് സംസ്ഥാന വ്യാപകമായിട്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.ALSO READ – യൂത്ത് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ പി ജെ കുര്യൻ്റെ അഭിപ്രായം; പിന്തുണയുമായി രമേശ് ചെന്നിത്തലഇതിൽ ദുരുദ്ദേശപരമായി ഒന്നുമില്ല. ‍ഞാൻ ആരെയും വിമർശിച്ചിട്ടില്ല. എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. പാർട്ടി ഫോറങ്ങളിൽ അവസരം ലഭിച്ചാൽ ഇനിയും പറയും .ടിവിക്കും സോഷ്യൽ മീഡിയയ്ക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ട്. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് ഓരോ മണ്ഡലങ്ങളിലും 50 യൂത്ത് കോൺഗ്രസുകാരാണ്. ഇന്ന് അത് ഇല്ലാതായി. കമ്മറ്റി ഉണ്ടാക്കേണ്ടത് യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. കമ്മിറ്റി ഉണ്ടാക്കേണ്ടി വന്നാൽ ഞാൻ സഹായിക്കും. ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ എന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല. എന്റെ അഭിപ്രായങ്ങൾ പാർട്ടി യോഗങ്ങളിൽ പറയുന്ന ആളാണ് ഞാൻ. കോൺഗ്രസ് പ്രതിപക്ഷത്തായ സമയത്ത് നരേന്ദ്രമോദിയെ പുകഴ്ത്തുകയും കോൺഗ്രസിനെ ഇകഴ്ത്തുകയും ചെയ്യുന്നു. ഇത് അവസരവാദ നിലപാടാണ്. താൻ ഔദ്യോഗിക ചുമതല ഒഴിഞ്ഞപ്പോൾ പലയിടത്തുനിന്നും ഓഫർ വന്നിരുന്നു. പക്ഷേ പോയില്ല, അത് തന്റെ നിലപാടാണെന്നും പി ‍ജെ കുര്യൻ പറ‍ഞ്ഞു.കോൺഗ്രസുകാരന് യോജിച്ച നിലപാടല്ല ശശി തരൂരിന്റേത് തരൂരുമായി സംസാരിച്ചു പ്രശ്നങ്ങൾ അവസാനിപ്പിക്കണം. തരൂരിനെ പുകച്ച് അപ്പുറത്ത് ആക്കരുത്.The post “ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ എന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല”: പി ജെ കുര്യൻ appeared first on Kairali News | Kairali News Live.