ഉറങ്ങി തുടങ്ങമ്പോൾ താഴെ വീഴുന്നതുപോലെ അനുഭവപ്പെടാറുണ്ടോ? അറിയാം ഹിപ്നിക് ജെർക്ക്

Wait 5 sec.

ഉറങ്ങി തുടങ്ങമ്പോൾ താഴെ വീഴുന്നതുപോലെ അനുഭവപ്പെടാറുണ്ടോ? അങ്ങനെ സംഭവിക്കുമ്പോൾ നമ്മർ ഞെട്ടി എഴുന്നേൽക്കാറുണ്ട്. അപ്പോൾ നമ്മുക്ക് പേശി വലിവ് പോലേയും അനുഭവപ്പെടാം. ഒരു വ്യക്തി ഉറങ്ങുമ്പോൾ സംഭവിക്കുന്ന പെട്ടെന്നുള്ള, അനിയന്ത്രിതമായ പേശി വലിവാണ് ഹിപ്നിക് ജെർക്കുകൾ. ജനസംഖ്യയുടെ 80% ൽ കൂടുതൽ ആളുകളിലും കാണപ്പെടുന്ന ഒരു സാധാരണ അവസ്ഥയാണിത്.എല്ലാ മനുഷ്യരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഹിപ്നിക് ജെർക്ക് അനുഭവപ്പെടുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. എന്നാൽ ഇതിന്റെ തീവ്രതയും ആവർത്തനവും വ്യത്യാസപ്പെടാം. ഉണർന്നിരിക്കുന്ന അവസ്ഥയിൽ നിന്ന് ഉറക്കത്തിലേക്കുള്ള വീഴുമ്പോഴാണ് ഈ അവസ്ഥ അനുഭവപ്പെടുന്നത്. തലച്ചോർ റിലാക്ക്സ് ചെയ്ത് തുടങ്ങുമ്പോർ പേശി വലിവാണെന്ന് തെറ്റിധരിക്കപ്പെടുമ്പോഴാണ് ഉറക്കത്തിൽ വീഴുന്നത് പോലെ തോന്നുന്നത്.ALSO READ – ഇടയ്ക്കിടയ്ക്ക് തലകറക്കവും ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? അവഗണിക്കല്ലേ.. ഇതാവാം കാരണംഉയർന്ന തോതിലുള്ള സമ്മർദ്ദവും ഉത്കണ്ഠയും ഹിപ്നിക് ജെർക്കുൾക്ക് കാരണമായേക്കാം. കഫീനും ഉറക്കക്കുറവും ഹിപ്നിക് ജെർക്കുകളുടെ തീവ്രതയും ആവർത്തനവും വർദ്ധിപ്പിക്കും. സമ്മർദ്ദമാണ് നിങ്ങളുടെ ജെർക്കുകൾക്ക് കാരണമെങ്കിൽ, വ്യായാമങ്ങൾ, ധ്യാനം, യോഗ തുടങ്ങിയ സമ്മർദ്ദ നിയന്ത്രണ രീതികൾ ഈ അവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. സ്ഥിരമായ ഉറക്കം, കഫീനിന്റെ അളവ് കുറയ്ക്കൽ എന്നിവയും ഹിപ്നിക് ജെർക്കുകൾ കുറയ്ക്കാൻ സഹായിക്കും.The post ഉറങ്ങി തുടങ്ങമ്പോൾ താഴെ വീഴുന്നതുപോലെ അനുഭവപ്പെടാറുണ്ടോ? അറിയാം ഹിപ്നിക് ജെർക്ക് appeared first on Kairali News | Kairali News Live.