“തൃത്താലയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിയാണ്, അതിൽ ഒരാൾ സിപിഐമ്മിലേക്ക് വരാൻ ചർച്ച നടത്തുന്നുണ്ട്”: എൻ എൻ കൃഷ്ണദാസ്

Wait 5 sec.

തൃത്താലയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിയാണ്, അതിൽ ഒരാൾ സിപിഐഎമ്മിലേക്ക് വരാൻ ചർച്ച നടത്തുന്നുണ്ടെന്ന് എൻ എൻ കൃഷ്ണദാസ്. കോൺഗ്രസിൻ്റെ നിരവധി നേതാക്കളാണ് സിപിഐഎമ്മിലേക്ക് വന്നത്. കോൺഗ്രസ് നേതാക്കളായ പി സരിൻ , എ കെ ഷാനിബ് ഉൾപ്പെടെയുള്ളവർ സിപിഐഎമ്മിൽ വന്നു. കോൺഗ്രസ് ഓഫീസുകളിൽ അവർ ഊരിവച്ച ഖദർ ഷർട്ടുകൾ ഉണ്ട്. ആ ഷർട്ടുകൾ കമ്മ്യൂണിസ്റ്റുകാരെ ധരിപ്പിക്കാൻ നോക്കണ്ടയെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരനും വലതുപക്ഷത്തേക്ക് പോകാൻ കഴിയില്ല. ഇത്തരത്തിൽ ഇനിയും നിരവധി പേർ സിപിഐഎമ്മിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.ALSO READ – ‘ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെ 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു’; ബിജെപിയ്ക്കെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രംEnglish Summary – Congress leaders are fighting among themselves in Thrithala, and one of them is in talks to join the CPIM, says N N Krishnadas. He said that many more people will join the CPIM in this way.The post “തൃത്താലയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിയാണ്, അതിൽ ഒരാൾ സിപിഐമ്മിലേക്ക് വരാൻ ചർച്ച നടത്തുന്നുണ്ട്”: എൻ എൻ കൃഷ്ണദാസ് appeared first on Kairali News | Kairali News Live.