ബിസിസിഐയാണ് ലോകക്രിക്കറ്റിൽ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനത്തിന്റെ കണക്കുകൾ പുറത്തെത്തിയിട്ടുണ്ട്. 2023-24 വർഷം 9741 കോടിയാണ് ബിസിസിഐയുടെ വരുമാനം.ബിസിസിഐയുടെ പൊൻമുട്ടയിടുന്ന താറാവായ ഐപിഎൽ തന്നെയാണ് ഏറ്റവും അധികം വരുമാനം ബിസിസിഐക്ക് നേടിക്കൊടുക്കുന്നത്. 5761 കോടിയാണ് ഐപിഎല്ലിൽ നിന്ന് മാത്രം ബിസിസിഐക്ക് ലഭിക്കുന്നത്. ഐപിഎൽ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം നൽകിയിതിലൂടെ ലഭിച്ചിരിക്കുന്നത് 361 കോടി രൂപയാണ്.Also Read: യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പ്: പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ മറകടന്ന് ഇംഗ്ലണ്ട് സെമിഫൈനലിൽപ്രതിവർഷം 38.5 ശതമാനം ഐസിസിഐയുടെ വരുമാനവും ബിസിസിഐക്ക് ലഭിക്കും. ഇന്ത്യ കഴിഞ്ഞാൽ ഐസിസിയിൽ നിന്ന് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഇംഗ്ലണ്ടിനും ആസ്ത്രേലിയക്കുമാണ്. 6.89 ശതമാനം ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ലഭിക്കുമ്പോൾ. ഇംഗ്ലണ്ട് ക്രിക്കറ്റിന് ലഭിക്കുന്നത് 6.25 ശതമാനവുമാണ്.Also Read: കെസിഎല്‍ സീസണ്‍ 2: ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന പല താരങ്ങൾക്കും അവസരത്തിന്റെ വാതിൽ തുറന്നിട്ട ഐപിഎൽ അതിനൊപ്പം തന്നെ ബിസിസിഐയുടെ വരുമാനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുകയുമാണ്. ബിസിസിഐക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 59 ശതമാനവും ലഭിക്കുന്നത് ഐപിഎല്ലിൽ നിന്നാണ്. ഐപിഎൽ വളരും തോറും ബിസിസിഐയുടെ വരുമാനവും വളരുകയാണ്.Content Highlight: BCCI earns record revenue of ₹9,741.7 crore in FY 2023-24The post വരുമാനത്തിൽ റെക്കോർഡിട്ട് ബിസിസിഐ; ഐപിഎല്ലിൽ നിന്ന് മാത്രം നേടിയത് 5761 കോടിരൂപ appeared first on Kairali News | Kairali News Live.