സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും വർധിച്ചു. രാവിലെ പവന് 72880 രൂപ ഉണ്ടായിരുന്ന സ്വർണവില കുത്തനെ ഉയർന്ന് 73,200 ൽ എത്തി. മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ 320 രൂപയാണ് പവന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് രാവിലത്തേതിൽ നിന്നും 40 രൂപ വർധിച്ച് 9150 രൂപയായി. 9110 രൂപയായിരുന്നു ഒരു ഗ്രാമിന് രാവിലത്തെ നിരക്ക്.ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ വില. അത് 40 രൂപ വർധിച്ചാണ് ഇന്ന് രാവിലെ 72,880 രൂപയായത്. ഇതിൽ നിന്നാണ് ഇന്ന് ഉച്ചയോടെ രണ്ടാമതും സ്വർണവിലയിൽ മാറ്റം വന്നിരിക്കുന്നത്.ഈ മാസം 14 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അത്.ALSO READ: തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാലസ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.The post സ്വർണത്തിന്റെ കുതിപ്പ് രണ്ട് തവണ; ഉച്ചയ്ക്ക് ശേഷം കുത്തനെ കൂടി സ്വർണവില; അറിയാം പുതിയ നിരക്ക് appeared first on Kairali News | Kairali News Live.