കോഴിക്കോട് അമൃത വിദ്യാലയത്തിലും പാദപൂജ

Wait 5 sec.

ഗുരുപൂർണ്ണിമ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദ പൂജ നടത്തിയത്. ഈ മാസം നാലാം തീയതിയാണ് പാദപൂജ നടത്തിയത്. പാദപൂജ നടത്തുന്ന ദൃശ്യങ്ങൾ വെബ്സൈറ്റിൽ പങ്കുവെച്ച് അമൃത വിദ്യാലയം.അതേസമയം തൃശ്ശൂരിലും വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കൽ നടത്തി. അന്നമനട വിവേകോദയം വിദ്യാമന്ദിർ സെക്കൻ്ററി സ്കൂളിൽ ആണ് സംഭവം നടന്നത്. ജൂലൈ പത്താം തീയതിയാണ് സംഭവം നടന്നത്. കാൽ കഴുകിയശേഷം വിദ്യാർത്ഥികൾ കാലിൽ തൊട്ടുവണങ്ങുന്ന വീഡിയോയും ആണിപ്പോൾ പ്രചരിക്കുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തുവന്നു.ALSO READ: ‘സർക്കാർ ലിസ്റ്റിൽ 402 കുടുംബങ്ങൾ, 783 വീടുകൾ ഇപ്പോൾ നിർമ്മിക്കും എന്നാണ് പറയുന്നത്.. 381 വീടുകൾ അധികം’; കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും ആർക്കാണ് വീട് വച്ച് നൽകുന്നതെന്ന ലിസ്റ്റ് പുറത്ത് വിടണമെന്ന് എസ്എഫ്ഐ പ്രവർത്തകന്റെ പോസ്റ്റ്ആലപ്പു‍ഴയിലും കാസർഗോഡും കണ്ണൂരും അടക്കം നിരവധി ജില്ലകളിലെ സ്കൂളുകളിൽ കാൽ ക‍ഴുകിക്കൽ ചടങ്ങ് നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.The post കോഴിക്കോട് അമൃത വിദ്യാലയത്തിലും പാദപൂജ appeared first on Kairali News | Kairali News Live.