സ്കൂൾ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചത് ആറും എട്ടും വയസുള്ള കുട്ടികളെ; അരുണാചലില്‍ പോക്‌സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച്‌ കൊലപ്പെടുത്തി

Wait 5 sec.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് മർദിച്ച്‌ കൊലപ്പെടുത്തി. അസം സ്വദേശിയായ അതിഥി തൊഴിലാളി റുസാൾ കരീം(19) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ് സ്റ്റേഷനിലാണ് സംഭവം. സ്ഥലത്തെ സംഘർഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ പ്ര​ഖ്യാപിച്ചു.റോയിങ് ന​ഗരത്തിലെ മൗണ്ട് കാർമൽ സ്കൂളിലെ ​പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യാഴാഴ്ചയാണ് റുസാൾ കരീം അറ​സ്റ്റിലായത്. സ്കൂൾ സെക്യൂരിറ്റിയെ പണംകൊടുത്ത് സ്വാധീനിച്ച് ഇയാൾ ഹോ​സ്റ്റലിൽ കയറുകയും ആറുമുതൽ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ പെൺമക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കളിൽ ഒരാൾ പരാതി നൽകുകയും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിലെ (പോക്സോ) നിയമപ്രകാരം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തു.ALSO READ: തെരുവ് നായ്ക്കൾക്ക് ഇനി ദിവസവും ചിക്കനും ചോറും..; ബെംഗളൂരുവിൽ തെരുവ് നായ ആക്രമണം തടയാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻഇരകളുടെ എണ്ണം കൂടിയതും വാർത്തകൾ പരക്കുകയും ചെയ്തതോടെ റോയിംഗ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടം പ്രതിയെ വലിച്ചിഴച്ച് മർദ്ദിച്ചു കൊന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസും കേന്ദ്ര സേനയും എത്തിയപ്പോഴേക്കും കൗമാരക്കാരൻ മരിച്ചിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. റോയിംഗിൽ സ്ഥിതിഗതികൾ പിരിമുറുക്കത്തിലാണെങ്കിലും നിയന്ത്രണത്തിലാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, റോയിംഗ് പട്ടണത്തിൽ നാല് കമ്പനി അധിക സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.The post സ്കൂൾ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചത് ആറും എട്ടും വയസുള്ള കുട്ടികളെ; അരുണാചലില്‍ പോക്‌സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച്‌ കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.