പരീക്ഷയ്ക്കിടെ വിദ്യാർഥിയുടെ മുഖത്ത് ആഞ്ഞടിച്ചത് പലതവണ; മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു

Wait 5 sec.

പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയെ അടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ഒരു പരീക്ഷയ്ക്കിടെ ആണ് സംഭവം. ഏപ്രിൽ ഒന്നിന് നടന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭിണ്ഡ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജീവ് ശ്രീവാസ്തവയാ ഇത്തരത്തിൽ വിദ്യാർത്ഥിയെ അടിക്കുന്നത്. ദീൻദയാൽ ദംഗ്രൗലിയ മഹാവിദ്യാലയത്തിൽ ബിഎസ്‌സി രണ്ടാം വർഷ ഗണിത പരീക്ഷയ്ക്കിടെയാണ് സംഭവം.വീഡിയോയിൽ, ശ്രീവാസ്തവ ഒരു കടലാസുമായി വിദ്യാർത്ഥിയെ എതിർക്കുകയും കസേരയിൽ നിന്ന് വലിച്ചിറക്കുകയും ആവർത്തിച്ച് അടിക്കുകയും ചെയ്യുന്നത് കാണാം. മറ്റൊരു വീഡിയോയിൽ, വിദ്യാർത്ഥിയെ സ്റ്റാഫ് റൂം പോലെ തോന്നിക്കുന്ന മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുന്നത് കാണാം. തുടർന്ന് ഓഫീസർ രോഹിത് റാത്തോഡ് എന്ന വിദ്യാർത്ഥിയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് മുറിയിലുള്ള ഒരാൾക്ക് പേപ്പർ കൈമാറുന്നു.ALSO READ: സ്കൂൾ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചത് ആറും എട്ടും വയസുള്ള കുട്ടികളെ; അരുണാചലില്‍ പോക്‌സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച്‌ കൊലപ്പെടുത്തിപിന്നീട് ശ്രീവാസ്തവ മിസ്റ്റർ റാത്തോഡിന്റെ നേരെ തിരിഞ്ഞ് “നിങ്ങളുടെ പേപ്പർ എവിടെ?” എന്ന് ചോദിക്കുകയും രണ്ടുതവണ അടിക്കുകയും ചെയ്തു.ആക്രമണത്തിൽ തന്റെ ചെവിയ്ക്ക് പരിക്കുണ്ടെന്നും എന്നാൽ അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ ഒന്നും പറയാൻ കഴിഞ്ഞില്ലെന്നും ആണ് കുട്ടിയുടെ പ്രതികരണം.അതേസമയം സഞ്ജീവ് ശ്രീവാസ്തവ തന്റെ നടപടിയെ ന്യായീകരിച്ചാണ് ഒരു മാധ്യമത്തോട് സംസാരിച്ചത്. കോളേജിൽ കൂട്ട കോപ്പിയടി നടന്നതായി പരാതികൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഭാവിയിൽ കോളേജ് ഒരു പരീക്ഷാ കേന്ദ്രമായി ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്ത് ഞാൻ സർവകലാശാലയ്ക്ക് കത്തെഴുതിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ പ്രതിപക്ഷ ഉപനേതാവായ ഹേമന്ത് കട്ടാരെയുടെ ഭാര്യാപിതാവായ നാരായൺ ദംഗ്രൗലിയയുടേതാണ് കോളേജ് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.വിവാദപരമായ കാരണങ്ങളാൽ കളക്ടർ സഞ്ജീവ് ശ്രീവാസ്തവ ശ്രദ്ധയിൽപ്പെടുന്നത് ഇതാദ്യമല്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ശ്രീവാസ്തവയുടെ പെരുമാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു: “അത്തരമൊരു ഉദ്യോഗസ്ഥൻ ഈ മേഖലയിൽ തുടരണോ വേണ്ടയോ എന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണം.” എണ്നയിരുന്നു ഇവർ പറഞ്ഞത്.ഭിന്ദിൽ നിയമിതനായ തഹസിൽദാർ മാല ശർമ്മ അടുത്തിടെ കളക്ടർ ശ്രീവാസ്തവയും എസ്ഡിഎം പരാഗ് ജെയിനും നേരെ മാനസിക പീഡനം ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഈ പീഡനം കാരണം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഉത്തരവാദിത്തം കളക്ടർ സഞ്ജീവ് ശ്രീവാസ്തവയും ഗോഹദ് എസ്ഡിഎം പരാഗ് ജെയിനും ആയിരിക്കും.” എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.The post പരീക്ഷയ്ക്കിടെ വിദ്യാർഥിയുടെ മുഖത്ത് ആഞ്ഞടിച്ചത് പലതവണ; മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു appeared first on Kairali News | Kairali News Live.