വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇഗ സ്യാതെക് . ശനിയാഴ്ച നടന്ന ഫൈനലിൽ അമൻഡ അനിസിമോവയെ തകർത്താണ് സ്യാതെകിന്റെ കന്നിക്കിരീട നേട്ടം. ഏകപക്ഷീയമായ ഫൈനലിൽ 6-0, 6-0 എന്ന സ്കോറിനാണ് സ്വിയാടെക്ക് വിജയം നേടിയത്. വെറും 57 മിനിറ്റിനുള്ളിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനലുകളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം ഒരു ഗെയിം പോലും നേടാതെ പരാജയപ്പെടുന്നത്.ഗ്രാസ് കോർട്ടിൽ ഇഗ സ്യാതെക് നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്. ഫ്രഞ്ച് ഓപ്പണിൽ നാല് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സ്യാതെക്, യുഎസ് ഓപ്പണിലും ഒരു തവണ കിരീടം നേടി. 2024 ജൂണിലായിരുന്നു ഇഗയുടെ അവസാന കിരീടം.ALSO READ: സ്കൂൾ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചത് ആറും എട്ടും വയസുള്ള കുട്ടികളെ; അരുണാചലില്‍ പോക്സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തിസെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയെ വീഴ്ത്തിയായിരുന്നു അനിസിമോവ ഫൈനലിന് ടിക്കറ്റെടുത്തത്. എന്നാൽ കലാശപ്പോരാട്ടത്തിൽ ഒന്നു പൊരുതാൻ പോലും താരത്തിനായില്ല.The post ഇത് ‘ഇഗ യുഗം’; വിംബിള്ഡണില് കന്നിക്കിരീടം നേടി ഇഗ സ്വിയാടെക്ക് appeared first on Kairali News | Kairali News Live.