“ഇബ്‌ലീസ് മനുഷ്യർക്കിടയിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കും; ദാവൂദിനെ നോക്കൂ.. അതേ കാര്യമല്ലേ അയാൾ ചെയ്യുന്നത്”; സി ദാവൂദിന്റെ വർഗീയ പ്രചാരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

Wait 5 sec.

മീഡിയ വൺ ചാനലിലൂടെ നിരന്തരം വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാനൽ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമായ സി ദാവൂദിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വസ്തുതകൾ വളച്ചൊടിച്ച് പച്ചയ്ക്ക് വർഗീയ വിഷം ചീറ്റുകയാണ് ദാവൂദ് എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്. മതേതരത്വത്തിന്റെ പച്ചപ്പ് അവശേഷിക്കുന്ന ഒരേയൊരിടം കുട്ടിച്ചോർ ആക്കാൻ വന്ന ഇബ്‌ലീസ് ആണ് ദാവൂദ് എന്നാണ് സുജേഷ് കെ പി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. ഇബ്‌ലീസ് മനുഷ്യർക്കിടയിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കും. ദാവൂദിനെ നോക്കൂ അതേ കാര്യമല്ലേ അയാൾ ചെയ്യുന്നത് എന്നും പോസ്റ്റിൽ പറയുന്നു. ALSO READ: “ശശിതരൂർ കോൺഗ്രസിനെ എന്തെങ്കിലും ആക്കുകയല്ല ചെയ്തത്, കോൺഗ്രസാണ് അദ്ദേഹത്തെ വിശ്വപൗരനാക്കിയത്”: വിമർശനവുമായി ഉമ്മൻ ചാണ്ടിയുടെ മുൻ പി.എ അഡ്വ. ജോജി ജോർജ് ജേക്കബ്അതുകൊണ്ടാണ് അടിയന്തിരാവസ്ഥ കാലത്ത് മുസ്ലിംകളെ മാത്രം തിരഞ്ഞ് പിടിച്ചു വന്ധ്യങ്കരിച്ചതായി അയാൾ പ്രസംഗിക്കുന്നതെന്നും കണ്ണൻ സഖാവിനെ കുറിച്ച് പാതി വെന്ത സത്യം പറഞ്ഞത് ഇതിന്റെ ഒരു ഉദാഹരണം ആണ് എന്നും പോസ്റ്റിൽ അദ്ദേഹം കുറിക്കുന്നു .ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം: അനിൽ നമ്പ്യാരെ തിരിച്ചറിയുന്ന മുസ്ലിമിന് ദാവൂദിനെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതിലൊരു വർഗീയത ഉണ്ട്.ദാവൂദ് ഒരു ഇബ്‌ലീസ് ആണ്. അത്കൊണ്ടാണ് ദാവൂദ് ഭയപ്പെടേണ്ട വ്യക്തി ആവുന്നത്. ഇബ്‌ലീസിന് അറിവുണ്ടായിരുന്നു. ദാവൂദ് നും അറിവുണ്ട്. ഇബ്‌ലീസ് ഒരുമിച്ചു പോകുന്ന സമൂഹത്തിൽ ഫിത്ന ഉണ്ടാക്കി മനുഷ്യരെ തമ്മിലടിപ്പിക്കും. ദാവൂദ് ചെയ്യുന്നതും അതാണ്‌ . നുണ സത്യമായി അവതരിപ്പിക്കാൻ ഇബ്‌ലീസിന് കഴിവുണ്ട്. ദാവൂദ് നും ആ കഴിവുണ്ട്. നോക്കൂ അടിയന്തിരാവസ്ഥ കാലത്ത് മുസ്ലിംകളെ മാത്രം തിരഞ്ഞ് പിടിച്ചു വന്ധ്യങ്കരിച്ചതായി അയാൾ പ്രസംഗിക്കും. സത്യം അതിന്റെ നേർ വിപരീതമായിരിക്കുമ്പോഴും. ഇബ്‌ലീസ്ന് മനുഷ്യരുടെ ഉള്ളിൽ ദുർബല ചിന്തകൾ വിതക്കാൻ കഴിയും. ദാവൂദ് നും ആ കഴിവുണ്ട്. കണ്ണൻ സഖാവിനെ കുറിച്ച് പാതി വെന്ത സത്യം പറഞ്ഞത് ഒരു ഉദാഹരണം ആണ്. മനുഷ്യനെ ഭയപ്പെടുത്താൻ ഉള്ള കഴിവ് ഇബ്‌ലീസിന് ഉണ്ട്. ദാവൂദ് നും ആ കഴിവുണ്ട്. പുലി വരുന്നേ പുലി എന്ന ലൈനിൽ മുസ്ലിം സമൂഹത്തിനിടയിൽ ഭയം ജനിപ്പിക്കുക. ഇബ്‌ലീസ് മനുഷ്യർക്കിടയിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കും. ദാവൂദിനെ നോക്കൂ അതേ കാര്യമല്ലേ അയാൾ ചെയ്യുന്നത്. . ഇബ്‌ലീസ് അഹങ്കാരി ആണെന്ന് ഖുർആൻ പറയുന്നു . ദാവൂദ് ൽ മികച്ച മാതൃക കാണാം. . അങ്ങനെ ഏത് വിധത്തിൽ നോക്കിയാലും മനഃസമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ നാശമുണ്ടാക്കാൻ മനുഷ്യ രൂപം പൂണ്ട ഇബ്‌ലീസ് ആകുന്നു ദാവൂദ്. ഇന്ത്യയെങ്ങും കെട്ടടങ്ങുന്ന മതേതരത്വത്തിന്റെ പച്ചപ്പ് അവശേഷിക്കുന്ന ഒരേയൊരിടം കുട്ടിച്ചോർ ആക്കാൻ വന്ന ഇബ്‌ലീസ് ആണ് ദാവൂദ്. അങ്ങനെ ഇവിടവും സർവ നാശത്തിന് വിട്ട് കൊടുക്കാൻ മനുഷ്യരുടെ മനസ്സിൽ വെറുപ്പ് പടർത്താൻ വന്ന ഇബ്‌ലീസ്. ശയാതീനുൽ ഇൻസ് അഥവാ മനുഷ്യ സാത്താന്മാരെ കുറിച് ഖുർആൻ പറയുന്നുണ്ട്. ഇപ്രകാരം എല്ലാ പ്രവാചകന്മാർക്കും ഞങ്ങൾ മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നുമുള്ള സാത്താന്മാരെ ശത്രുക്കളാക്കി”.(6-112).. അതിലെ മനുഷ്യനിൽ നിന്നും എന്നത് കൊണ്ട് അർത്ഥം ആക്കുന്നത് മനുഷ്യരിലും ഇബ്‌ലീസ് ഉണ്ടെന്നാണ്. അങ്ങനെ മനുഷ്യരൂപം പൂണ്ട ഇബ്‌ലീസ് ആണ് ദാവൂദ് . നമ്പ്യാരും ശശികലയുമൊക്കെ ഇത്തരം ഇബ്‌ലീസുകളുടെ പാരാവാരം മാത്രമാണ്. അവർക്ക് തന്ത്രമറിയില്ല. വിസ്ടം കാർക്ക് പോലും ആ തന്ത്രം അറിയില്ല. അവരൊക്കെ പറയാനുള്ളത് നേരെ പച്ചക്ക് പറയുമ്പൊ ശയാതീനുൽ ഇൻസ് സത്യത്തെ കൂട്ട് പിടിച്ചു നുണ പറയും. കാരണം ഇബ്‌ലീസിന് തന്ത്രമറിയാം. അതിന് ഖുർആൻ കൊടുത്ത വാക്ക് കൈദ് എന്നാണ്. കുതന്ത്രം.അത് കൊണ്ട് വിശ്വാസികളെ നിങ്ങൾ ദാവൂദ് ൽ നിന്ന് ദൈവത്തോട് രക്ഷ തേടുക . ഇല്ലെങ്കിൽ സർവ്വ നാശമാകും നിങ്ങളെ കാത്തിരിക്കുന്നത്Masharsha IThe post “ഇബ്‌ലീസ് മനുഷ്യർക്കിടയിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കും; ദാവൂദിനെ നോക്കൂ.. അതേ കാര്യമല്ലേ അയാൾ ചെയ്യുന്നത്”; സി ദാവൂദിന്റെ വർഗീയ പ്രചാരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു appeared first on Kairali News | Kairali News Live.