“ചില വിട്ടുവീഴ്ചകൾ വേണ്ടിവന്നു, മറികടന്നത് പ്രതീക്ഷിക്കാത്ത കടമ്പ”: ജെഎസ്കെ സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ

Wait 5 sec.

‘ജെഎസ്കെ’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശന അനുമതി ലഭിച്ചത് സന്തോഷം ഉള്ള കാര്യമെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. പ്രതീക്ഷിക്കാത്ത കടമ്പയാണ് മറികടന്നത്. ചില വിട്ടുവീഴ്ചകൾ വേണ്ടിവന്നുവെന്നും മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ ബാധിക്കുമോ എന്ന് ഇനി കണ്ടു നോക്കിയാലേ പറയാനാവു എന്നും അദ്ദേഹം പറഞ്ഞു. റിലീസിന് 17, 18, 25 എന്നീ ദിവസങ്ങൾ ആലോചനയിൽ ഉണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.ചിത്രത്തിന് സെൻസർ ബോർഡാണ് അനുമതി നൽകിയത്. ചിത്രം റീ എഡിറ്റ് ചെയ്ത് കഴിഞ്ഞ ദിവസം ബോർഡിന് സമർപ്പിച്ചിരുന്നു. ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും ഇനി സിനിമയുടെ പേര്. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാം എന്നും നിർമാതാക്കൾ കോടതിയിൽ അറിയിച്ചിരുന്നു.ക്ലാസ്‌മേറ്റ്സ് സിനിമ ചിത്രീകരണത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തി സംവിധായകൻ ലാല്‍ ജോസ്ALSO READ – സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിരാശയൊന്നും ഇല്ലെന്നും റിലീസ് നീട്ടിക്കൊണ്ട് പോയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ജാനകി വി വേഴ്‌സസ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പുതിയ പേര്The post “ചില വിട്ടുവീഴ്ചകൾ വേണ്ടിവന്നു, മറികടന്നത് പ്രതീക്ഷിക്കാത്ത കടമ്പ”: ജെഎസ്കെ സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ appeared first on Kairali News | Kairali News Live.